തോറ പഠനത്തെ സൈനിക സേവനത്തിനു തുല്യമായി കണക്കാക്കുന്ന നിയമം പാസ്സാക്കി യിസ്രായേല്‍ ഗവണ്മെന്റ്

തോറ പഠനത്തെ സൈനിക സേവനത്തിനു തുല്യമായി കണക്കാക്കുന്ന നിയമം പാസ്സാക്കി യിസ്രായേല്‍ ഗവണ്മെന്റ്

Asia Breaking News

തോറ പഠനത്തെ സൈനിക സേവനത്തിനു തുല്യമായി കണക്കാക്കുന്ന നിയമം പാസ്സാക്കി യിസ്രായേല്‍ ഗവണ്മെന്റ്

ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളായ യഹൂദന്മാരുടെ തോറ പഠനത്തെ യിസ്രായേല്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യമായി പ്രഖ്യാപിക്കുകയും തോറ പഠനത്തെ സൈനിക സേവനത്തിനു തുല്യമായി പരിഗണിക്കുകയും ചെയ്യുന്ന യിസ്രായേല്‍ പാര്‍ലമെന്റിന്റെ നെസെറ്റ് ബുധനാഴ്ച 56-43 വോട്ടുകള്‍ക്ക് പാസ്സാക്കി.

തീവ്ര യാഥാസ്ഥിതിക യുണൈറ്റഡ് തോറ യഹൂദ മത നിയമ നിര്‍മ്മാതാക്കളായ എംകെമാരായ മോഷെ ഗഫ്നി, യിക്കോവ് ആഷാര്‍ എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പും തീവ്രയാഥാസ്ഥിതിക ഷ്യാസ് പാര്‍ട്ടിയുടെ പിന്തുണയും ബില്ലിനുണ്ടായിരുന്നു.

ദീര്‍ഘകാല തോറ പഠനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ടവരെ രാജ്യത്തിന് അര്‍ത്ഥവത്തായ സേവനം ചെയ്യുന്നവരായി അംഗീകരിക്കുകയും ഫലപ്രദമായി അതിനെ സൈനിക സേവനത്തിനു തുല്യമാക്കുകയും, യെശിവ വിദ്യാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് തുല്യമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ബില്ലിലുള്ളത്.

ബില്‍ ഇനി നെസെറ്റ് ഹൌസ് കമ്മറ്റിക്ക് അയയ്ക്കുകയും തുടര്‍ന്നുള്ള വായനകള്‍ക്കായി ഏതു കമ്മറ്റിയാണ് ഇത് തയ്യാറാക്കുന്നതെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്യും.

യിസ്രായേല്‍ പ്രതിരോധ സേനയ്ക്കുവേണ്ടി അടിയന്തിരമായി 12,000 പേര്‍ കൂടി ആവശ്യമായിരിക്കുന്നു.

2024-ല്‍ ഹൈക്കോടതി തോറ പഠിതാക്കളായ ഫരേദി പുരുഷന്മാര്‍ക്ക് ഇളവുകള്‍ നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. യിസ്രായേല്‍ രൂപം കൊണ്ട കാലം മുതല്‍ വെറും നൂറോളം പേര്‍ മാത്രമേ യെശിവ വിദ്യാര്‍ത്ഥികളായി ഉണ്ടായിരുന്നുള്ളു.

ഇന്ന് ഏകദേശം 80,000ത്തോളം പേര്‍ ഉണ്ട്. ഇവര്‍ ഇതുവരെയായി സൈനിക സേവനത്തില്‍ ഭാഗമായിരുന്നില്ല.

പുതിയ ബില്‍ പാസ്സായതില്‍ ഒട്ടേറെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.