ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍

ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍

Breaking News West Asia

ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍

ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചത് ലോകത്തുള്ള മുഴുവന്‍ കായിക പ്രേമികള്‍ക്കും ആഹ്ളാദവും ആവേശവുമാണ്.

പ്രത്യേകിച്ച് തങ്ങളുടെ സ്വന്തം രാജ്യത്തിന്റെ ടീമുകള്‍ പങ്കെടുക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഓരോ രാജ്യക്കാരും.

എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഒരു ആവശ്യം ഉയരുന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇറാനിയന്‍-അമേരിക്കന്‍ വംശജരായ നല്ലൊരു ശതമാനം പേരും തങ്ങളുടെ രാജ്യമായ ഇറാന്‍ ടീമിനെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുകയാണ്.

ഇറാന്‍ ടീമിനെ ലോകകപ്പില്‍നിന്നും പുറത്താക്കണമെന്ന് ഫിഫയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇവര്‍.

ലോക വേദിയില്‍ ഇറാനിയന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമായാണ് കളിക്കാരെ ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് കളിക്കാര്‍ വലിയ സഹതാപം അര്‍ഹിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ജനുവരിയില്‍ ഇറാനില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ നൂറുകണക്കിന് കായിക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അവര്‍ കളിക്കളത്തില്‍ ശക്തമായ മുഖം സമ്മാനിക്കുന്നു. പക്ഷെ നാട്ടില്‍ ഭരണകൂടം കൊണ്ടുവന്ന കഷ്ടപ്പാടും വധശിക്ഷയും മാത്രമേയുള്ളു.

ഇറാനെ ടൂര്‍ണമെന്റില്‍നിന്നും പുറത്താക്കണമെന്ന് നാഷണല്‍ കൌണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്റെ ആഹ്വാനത്തെ നിരവധി പ്രതിഷേധക്കാര്‍ പിന്തുണച്ചു.

“ഇത് അയത്തുള്ളമാരുടെ ടീമാണ്”. 1970-ല്‍ ഇറാന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന അന്‍വര്‍ അദ്രസി ജനക്കൂട്ടത്തോടു പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.