വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം

വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം

USA

വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം
വാർത്ത: പ്രസാദ് തീയാടിക്കൽ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസ് സൗത്ത് ലോണിൽ ഇന്ന് ചരിത്രത്തിൽ ആദ്യമായി അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പയിൻഷിപ്(UFC)മത്സരം നടക്കുന്നു. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ പ്രമുഖ മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പയിൻഷിപ് (UFC) പങ്കെടുക്കുന്ന ഈ ഇവന്റ്, കായികരംഗത്തും രാഷ്ട്രീയരംഗത്തും വലിയ ശ്രദ്ധ നേടുകയാണ്.

രാജ്യത്തിന്റെ ഏറ്റവും സുരക്ഷിതവും ഔദ്യോഗികവുമായ സ്ഥലങ്ങളിൽ ഒന്നിൽ ഇത്തരമൊരു മത്സരം നടക്കുന്നത് അപൂർവ സംഭവമായതിനാൽ, ലോകമാധ്യമങ്ങൾ മുഴുവൻ ഈ പരിപാടി ലൈവായി റിപ്പോർട്ട് ചെയ്യുന്നു.

കായികപ്രേമികളും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ശ്രദ്ധിക്കുന്ന ഈ ഇവന്റ്, അമേരിക്കൻ ചരിത്രത്തിലെ പുതിയൊരു അധ്യായമായി വിലയിരുത്തപ്പെടുന്നു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.