കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു

കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു

Breaking News Kerala

കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ നാലില്‍ ഒരു പുരുഷന്‍ മദ്യപിക്കുന്നവനാണെന്നാണ് 2023-24 വര്‍ഷത്തെ സര്‍വ്വേ വ്യക്തമാക്കുന്നത്. 2019-20-ലെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരിലെ മദ്യപാന നിരക്കില്‍ 14 ശതമാനത്തിന്റെ ആപേക്ഷിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ 15 വയസിനു മുകളിലുള്ള പുരുഷന്മാരില്‍ 22.7 ശതമാനം പേരും മദ്യം കഴിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് ദേശീയ ശരാശരിയായ 18.9 ശതമാനത്തേക്കാള്‍ മുകളിലാണ് കേരളത്തിലെ നിരക്ക്. അതേസമയം കേരളത്തിലെ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3 ശതമാനം എന്ന വളരെ കുറഞ്ഞ നിരക്കിലാണ്.

രാജ്യത്തെ മദ്യപാനികളില്‍ ഒന്നാം സ്ഥാനത്ത് അരുണാചല്‍ പ്രദേശാണ്. (50.5 ശതമാനം). രണ്ടാമത് തെലുങ്കാന. ഈ പട്ടികയില്‍ 19-ാം സ്ഥാനത്താണ് കേരളം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.