നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന തീവ്രവാദ ശൃംഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു.എസ് സൈന്യം
പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന ഇസ്ളാമിക തീവ്രവാദ സംഘങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നേതാക്കളോട് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് യു.എസ്. യുദ്ധ വകുപ്പ് ശക്തമാക്കുകയാണെന്ന് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ഐസിസ് ബന്ധമുള്ള ഭീകരര്‍ ലക്ഷ്യമിട്ട് കൊല്ലുന്ന നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ആഹ്വാനം ട്രംപ് കേട്ടുവെന്നും നടപടിയെടുക്കാന്‍ വകുപ്പിനോട് ഉത്തരവിട്ടെന്നും ഹെഗ്സെത്ത് പറഞ്ഞു.
പശ്ചിമാഫ്രിക്കയിലെ ഭീകര ഗ്രൂപ്പിന്റെ ആഗോള പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ഐസിസ് കമാന്‍ഡര്‍ അബു-ബിലാല്‍ അല്‍ മിനുക്കിയെ കഴിഞ്ഞയാഴ്ച വധിച്ചതായും ഹെഗ്സെത്ത് പറഞ്ഞു.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതിനും ബന്ദികളാക്കുന്നതിനും നേതൃത്വമേല്‍ക്കുന്നതില്‍ അല്‍ മിനുക്കി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.എസ്.-ആഫ്രിക്ക കമാന്‍ഡ് പറഞ്ഞു.

