ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ

ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ

Breaking News Top News

ചന്ദ്രനില്‍ സ്ഥിര താമസം: 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നാസ

വാഷിംഗ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ഒരു സ്ഥിരം മനുഷ്യവാസം സാദ്ധ്യമാക്കുന്നതിനായുള്ള വിപ്ളവകരമായ പദ്ധതികളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.

ചന്ദ്രനെ വിജയകരമായി ഭ്രമണം ചെയ്ത് മടങ്ങിയെത്തിയ ദൌത്യങ്ങള്‍ക്ക് പിന്നാലെ അവിടെ ഒരു സ്ഥിരം ബേസ് സ്ഥാപിക്കാനാണ് നാസയുടെ തീരുമാനം.

ഇതിനായി മൂന്ന് പുതിയ ചന്ദ്ര ദൌത്യങ്ങളും 20 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതികളും നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെക് ഐസ്റ്റ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

അപകടങ്ങള്‍ നിറഞ്ഞ ചന്ദ്ര അന്തരീക്ഷം ജീവിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമായി റോവറുകളും ഡ്രോണുകളും അടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഈ ബേസില്‍ ഉണ്ടായിരിക്കും.

ഇതിന്റെ ആദ്യ പടിയായി 2028-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.