12 ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി വള്ളത്തില്‍നിന്നും കടലിലെറിഞ്ഞു കൊന്നു

Breaking News Global Middle East

12 ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി വള്ളത്തില്‍നിന്നും കടലിലെറിഞ്ഞു കൊന്നു
റോം: മത വൈരം ഉള്ളിലൊളിച്ചാല്‍ അതിനെ തടയുവാന്‍ ദയനീയതയാര്‍ന്ന സഹാനുഭൂതിക്കുപോലും പലപ്പോഴും കഴിയാതെ വരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവംബര്‍ 17-ന് മെഡിറ്ററേനിയന്‍ ഉള്‍ക്കടലില്‍ സംഭവിച്ചത്.

 

ലിബിയയില്‍നിന്നും ഇറ്റലിയിലേക്കു പുതിയ ജീവിതം കരിപ്പിടിപ്പിക്കുവാനായി പോയ സാധുക്കളായ 12 ക്രൈസ്തവര്‍ക്കാണ് മത വിദ്വേഷികളുടെ ക്രൂരതയാല്‍ അന്ത്യം സംഭവിച്ചത്. ഇറ്റലിയിലേക്കു യാത്ര തിരിച്ച റബ്ബര്‍ വള്ളത്തില്‍ ആകെ 105 അഭയാര്‍ത്ഥികളാണുണ്ടായിരുന്നത്.

 

വള്ളം മെഡിറ്ററേനിയന്‍ കടലിനു നടുവില്‍ എത്തിയപ്പോള്‍ മുസ്ലീങ്ങളായ ചില കാപാലികരുടെ ഉള്ളില്‍ ക്രിസ്തു വിരോധം തിളച്ചുപൊങ്ങി. വള്ളത്തിലുണ്ടായിരുന്ന ക്രൈസ്തവരായ 12 പേരെ തിരഞ്ഞു പിടിച്ചു ബലമായി കടലിലേക്കെറിഞ്ഞു. അവര്‍ നിസ്സഹായരായി ആഴങ്ങളിലേക്കു താണുപോയി.

 

ബാക്കിയുള്ള മുസ്ലീങ്ങളായ യത്രക്കാര്‍ വള്ളം ഇറ്റലിയുടെ തീരത്തേക്കു ഓടിച്ചു. പിറ്റെദിവസം പുലര്‍ച്ചെ തീരത്ത് എത്തിയപ്പോള്‍ ഈ ദാരുണ സംഭവം അറിഞ്ഞെത്തിയ ഇറ്റാലിയന്‍ പോലീസ് പ്രതികളായ 15 മുസ്ലീങ്ങളെ അറസ്റ്റു ചെയ്തു. ഇവര്‍ ഐവറി കോസ്റ്റ്, മാലി, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു.

 

കടലിലെറിയപ്പെട്ട ക്രിസ്ത്യാനികള്‍ നൈജീരിയ, ഘാന എന്നിവിടങ്ങളിലെ പൌരന്മാരുമായിരുന്നു. ദരിദ്ര രാജ്യങ്ങളില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ വള്ളങ്ങളിലൊന്നായിരുന്നു ഇതും.

 

കഴിഞ്ഞ ഒരാഴ്ച മാത്രം ലിബിയയില്‍നിന്നും ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി പോയവര്‍ 10,000 പേരാണെന്നാണ് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തുന്നത്. വള്ളങ്ങളിലും ബോട്ടിലുമായി അപകടകരമായ നിലയിലാണ് അഭയാര്‍ത്ഥികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത്.

 

ഈ യാത്രകള്‍ പലപ്പോഴും അപകടത്തില്‍ പെട്ടിട്ടുണ്ട്. പല യത്രകളിലും ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആക്രമിക്കുന്നതും പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.