കൊടും ചൂട് പകുതി കുറയ്ക്കാം, മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണ്‍കുടങ്ങള്‍ വെയ്ക്കുക

കൊടും ചൂട് പകുതി കുറയ്ക്കാം, മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണ്‍കുടങ്ങള്‍ വെയ്ക്കുക

India Others

കൊടും ചൂട് പകുതി കുറയ്ക്കാം, മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണ്‍കുടങ്ങള്‍ വെയ്ക്കുക

ഇന്നത്തെ വീടുകള്‍ ചെറുതായാലും വലുതായാലും അത് കോണ്‍ക്രീറ്റ് വീടുകളാണ്. അതുകൊണ്ടുതന്നെ കനത്ത ചൂട് കാലത്ത് സ്വാഭാവികമായും വീട്ടിനുള്ളില്‍ ചൂട് തങ്ങാന്‍ ഇടയാകുന്നു.

24 മണിക്കൂറും ഫാനും എസിയും കൂളറുമൊക്കെ പ്രവര്‍ത്തിച്ചാണ് ഓരോരുത്തരും ഇതിനെ പ്രതിരോധിക്കുന്നത്.

എന്നാല്‍ വീട്ടിനുള്ളിലെ ചൂട് 50 ശതമാനം കുറയ്ക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണ്‍കുടങ്ങള്‍ വെയ്ക്കുന്ന പ്രവണതയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

ഫില്ലര്‍ സ്ളാബ് സാങ്കേതിക വിദ്യയാണിത്. മേല്‍ക്കൂരയ്ക്കുള്ളില്‍ മണ്‍കുടങ്ങള്‍ ഉറപ്പിച്ചു വയ്ക്കുന്നതിലൂടെ വീട്ടിനുള്ളിലെ ചൂട് പകുതിയാക്കാന്‍ സാധിക്കുന്നു.

കുറഞ്ഞ ചിലവുള്ളതും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന ഒരു ലളിതമായ സാങ്കേതികവിദ്യയാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കോണ്‍ക്രീറ്റ് ഒഴിക്കുന്നതിനു മുമ്പായി തട്ടിനു മുകളില്‍ കമ്പികള്‍ക്കിടയില്‍ മണല്‍ കുടങ്ങള്‍ (പൊക്കം കുറഞ്ഞത്) കമഴ്ത്തി വെയ്ക്കുന്നു.

കോണ്‍ക്രീറ്റ് സെറ്റായി കഴിയുമ്പോള്‍ ഈ കുടങ്ങള്‍ സ്ളാബിനുള്ളില്‍ ചെറിയതായ അറകള്‍ രൂപപ്പെടുത്തുന്നു.

ഈ വായു അറകള്‍ക്കിടയില്‍ ഒരു ഇന്‍സുലേഷന്‍ പാളിയായി പ്രവര്‍ത്തിക്കുകയും ചൂട് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.