പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

Breaking News India

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

ഖാര്‍ഗോണ്‍: മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി. ഖാര്‍ഗോണ്‍ ജില്ലയിലെ ഉന്‍ ഗ്രാമത്തിലാണ് സംഭവം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഒരു സംഘം അതിക്രമിച്ചു കയറിയത്.

അതിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം ആരോപിച്ച് സംഘാടകരായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയതിന്റെ വീഡിയോ ക്ളിപ്പ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു.

പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച മെഹ്റം മല്ലോയ്, സത്യം നാഗര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2021-ലെ മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമ പ്രകാരം ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം നടത്താന്‍ ഇരുവരും ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ആദിവാസി വിഭാഗത്തില്‍നിന്നും 15 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ് മെഹ്റാം മല്ലോയ്.

ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകല്‍ ഹിന്ദു സമാജിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യോഗം തടഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.