ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു

ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു

Breaking News Middle East

ബൈബിളില്‍ അരാം രാജാവ് ഫെലിസ്ത്യ നഗരം നശിപ്പിച്ച സംഭവം ഗവേഷകര്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു

യെരുശലേം: ബൈബിളില്‍ രണ്ട് രാജാക്കന്മാരുടെ പുസ്തകം 12, 13 അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അരാം രാജാവായ ഹസായേലിന്റെ യുദ്ധ തന്ത്രങ്ങളുടെ തിരുശേഷിപ്പുകള്‍ യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു.

ഹസായേല്‍ ഫെലിസ്ത്യ നഗരമായ ഗത്ത് ആക്രമിച്ചു നശിപ്പിച്ച സ്ഥലമാണ് കണ്ടെത്തിയത്. ടെല്‍ അവീവ് യൂണിവേഴ്സിറ്റി, യെരുശലേം ഹീബ്രു യൂണിവേഴ്സിറ്റി ബാര്‍-ഇലാന്‍ യൂണിവേഴ്സിറ്റി, ഏരിയല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

ഭൂമിയുടെ കാന്തിക മണ്ഡലം അളക്കുന്ന പുത്തന്‍ സാങ്കേതിവ വിദ്യ ഉപയോഗിച്ചായിരുന്നു ഗവേഷണം. പുരാവസ്തു വസ്തുക്കളില്‍ തെര്‍മല്‍ ഡീമാഗ്നെറ്റൈസേഷന്‍ പ്രയോഗിച്ചു കരിഞ്ഞ കളിമണ്ണ് കണ്ടെത്തുന്നതിനുള്ള ഉപകരണം അതിന്റെ ഫയറിംഗ് താപനില കണക്കാക്കുന്നു.

ബൈബിളിലെ പുരാതന നഗരമായ ഗത്ത് (ഇപ്പോള്‍ ടെല്‍ എസ്സ് സാഫിയില്‍) നടത്തിയ കണ്ടെത്തല്‍ പ്രകാരം ഗത്തില്‍നിന്നുള്ള മതിലുകളുടെ ഇഷ്ടികകള്‍ നഗരത്തിന്റെ നാശത്തിനിടയില്‍ അഗ്നിബാധയില്‍ കത്തിച്ചതാണെന്നും ചൂളയിലെ ഇഷ്ടികയില്‍നിന്ന് നിര്‍മ്മിച്ചതല്ലെന്ന് കാണിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

അക്കാലത്ത് ഭൂമിയിലെ ഏറ്റവും വലുതും ശക്തവുമായ നഗരമായ ഗത്തിലെ തീയുടെ തീവ്രതയും നാശത്തിന്റെ വ്യാപ്തിയും നിര്‍ണ്ണയിക്കുന്നതിനും പ്രദേശത്തെ നിര്‍മ്മാണ രീതികള്‍ മനസ്സിലാക്കുന്നതിനും ഞങ്ങളുടെ കണ്ടെത്തലുകള്‍ പ്രധാനമാണ്.

പഠനത്തിന്റെ സഹരചയിതാവ് പ്രൊഫ. റാമത് ഗിനിലെ ബാര്‍-ഇലാന്‍ സര്‍വ്വകലാശാലയിലെ ലാന്‍ഡ് ഓഫ് യിസ്രായേല്‍ സ്റ്റഡീസ് ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ആരെന്‍ മെയ്ര്‍ പറഞ്ഞു.

ആദ്യം ഇഷ്ടികകള്‍ കത്തിച്ചിട്ടുണ്ടോ, അങ്ങനെയെങ്കില്‍ നിര്‍മ്മാണത്തിനു മുമ്പുള്ള ഒരു ചൂളയിലാണോ അതോ സ്ഥലത്താണോ? വിനാശകരമായ ഒരു തീപിടുത്ത സംഭവത്തില്‍ അവ കത്തിയോ? ഞങ്ങളുടെ അന്വേഷണം നിര്‍ണായകമായ ഉത്തരം നല്‍കാന്‍ കഴിയും.

പഠനത്തില്‍ പങ്കെടുത്ത സോണിയ മാര്‍ക്കോ നാഡ്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയില്‍നിന്നുള്ള ഡോ. യോവ് വക്നിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.