മെക്സിക്കോയില്‍ സുവിശേഷം പ്രസംഗിച്ച 79 കാരനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയിട്ട് 6 ആഴ്ച പിന്നിടുന്നു
മെക്സിക്കന്‍ സംസ്ഥാനമായ ഒഗ്വറേറോയില്‍ ഒരു പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ച മിഷണറിയെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയിട്ട് 6 ആഴ്ച പിന്നിടുന്നു.
മാര്‍ച്ച് 21-ന് ചില്‍പാന്‍സിഗോ ഡി ലേസ് ബ്രാവോസ് മുന്‍സിപ്പാലിറ്റിയിലെ ഒരു സമൂഹമായ സാന്‍വിസെന്റില്‍ പ്രസംഗിച്ച സെനിഗോ ചെഗുവേര ആര്‍ക്കോഡ് (79) കാരനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
ഒക്കോട്ടിറ്റോ പട്ടണത്തില്‍നിന്നാണ് വന്നത്. ഒരു പ്രോട്ടസ്റ്റന്റ് ക്രിസ്ത്യനിയോടൊപ്പമാണ് താമസിച്ചിരുന്നത്.
രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അപ്പോഴാണ് സംഭവത്തിന്റെ നിജ സ്ഥിതി പുറത്തായത്.
ആയുധ ധാരികള്‍ അദ്ദേഹത്തിന്റെ പ്രസംഗം എതിര്‍ത്തതായും അദ്ദഹത്തെ ഒരു വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതായും അയല്‍ക്കാര്‍ പറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സംഘങ്ങള്‍ വിളയാടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇത്. ആര്‍ക്കോഡിനെപ്പറ്റി പിന്നീട് വിവരങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ക്രിമിനലുകളുടെ പ്രതികാരത്തെ ഭയന്ന് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല.
2013-നും 2025-നും ഇടയില്‍ രാജ്യത്ത് ഇത്തരത്തില്‍ 376 സംഭവങ്ങളുണ്ടായിട്ടുണ്ട്.
മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരായി സുവിശേഷകരും പാസ്റ്റര്‍മാരും പ്രസംഗിക്കുന്നത് ക്രിമിനല്‍ സംഘങ്ങളെ അലോസരപ്പെടുത്തുന്നു.

