ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

Breaking News West Asia

ഇറാഖി ഭരണകൂടം അടിച്ചേല്‍പ്പിച്ച മുസ്ളീം മത സത്വത്തിനെതിരായി ക്രിസ്ത്യന്‍ യുവതി വിജയിച്ചു

ഇറാഖി നിയമപ്രകാരം മുസ്ളീമായി സ്വയമേവ രജിസ്റ്റര്‍ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റേ ബേസില്‍ തന്റെ മതപരമായ പദവി തിരുത്താന്‍ അനുവദിക്കുന്നതിലൂടെ തന്റെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി ഒരു യുവ ക്രിസ്ത്യന്‍ യുവതിക്ക് അനുകൂലമായി ഇറാഖ് കോടതി വിധി പ്രസ്താവിച്ചു.

ഭരണകൂടം നിയുക്തമാക്കിയ മതം കാരണം ഗുരുതരമായ നിയമപരവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഇറാഖിലെ നിരവധി ക്രിസ്ത്യാനികള്‍ക്ക് ഈ വുധി ഒരു പ്രധാന മാതൃകയായി മാറാന്‍ സാദ്ധ്യത ഏറെയാണ്.

മറിയം എസാ യുവതി ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് വളര്‍ന്നത്. എന്നാല്‍ 2016-ലെ ഇറാഖിലെ ദേശീയ കാര്‍ഡ് നിയമം നമ്പര്‍ 3-ലെ ആര്‍ട്ടിക്കിള്‍ 26 (2) പ്രകാരം അവള്‍ മുസ്ളീമായി പുനര്‍ വര്‍ഗ്ഗീകരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന മാതാപിതാക്കളുടെ മതം പിന്തുടരണമെന്ന് ഈ നിയമം അനുശാസിക്കുന്നു എന്ന് അവളുടെ കേസിനെ പിന്തുണച്ച നിയമ അഭിഭാഷക സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണല്‍ പറഞ്ഞു.

മറിയത്തിന്റെ അമ്മ അച്ഛനില്‍നിന്നും വേര്‍പിരിഞ്ഞ് ഒരു മുസ്ളീം പുരുഷനെ പുനര്‍വിവാഹം ചെയ്തതിനെത്തുടര്‍ന്നാണ് കേസ് ആരംഭിച്ചത്.

നിയമപരമായി പ്രായപൂര്‍ത്തിയായപ്പോള്‍ മറിയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്റെ ഔദ്യോഗിക മത പദവി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു അവകാശവാദം ഫയല്‍ ചെയ്തു.

ഈ കേസില്‍ കോടതി മറിയത്തിന്റെ അവകാശം അംഗീകരിച്ചു. മറിയത്തിന്റെ രണ്ട് ഇളയ സഹോദരിമാര്‍ ഇപ്പോഴും നിയമപരമായി മുസ്ളീമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ കുട്ടികള്‍ക്കു വേണ്ടിയും സമാനമായ നിയമ നടപടികള്‍ ആരംഭിക്കുമെന്ന് എഡിഎഫ് ഇന്റര്‍നാഷണല്‍ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.