മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി

Breaking News Middle East West Asia

മോശെയുടെ കാലത്തെ ഫറവോന്റെ കൂറ്റന്‍ പ്രതിമയുടെ ഒരു ഭാഗം ഗവേഷകര്‍ കണ്ടെത്തി

ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരണമുള്ള ഫറവോന്റേതെന്നു കരുതപ്പെടുന്ന കൂറ്റന്‍ പുരാതന പ്രതിമയുടെ ഒരു ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

മോശെയുടെ കാലത്തെ ഫറവോനായ റാംസെസ്സ് രണ്ടാമനെന്നു കരുതപ്പെടുന്ന പ്രതിമയുടെ കാലുകളും അടിഭാഗങ്ങളുമാണ് കണ്ടെടുത്തത്.

ഈ ശകലത്തിന് ഏകദേശം 7 അടി ഉയരവും അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരവുമുണ്ട്.

പുറപ്പാട് വിവരണവുമായി അടുത്ത ബന്ധമുള്ള പ്രദേശമായ ചെങ്കടലിനടുത്തുള്ള കിഴക്കന്‍ നൈല്‍ ഡെല്‍റ്റയില്‍ നിന്നാണ് ഈജിപ്റ്റ് സുപ്രീം കൌണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിനിടെ പ്രതിമയുടെ ശകലം കണ്ടെത്തിയത്.

ഈജിപ്റ്റിലെ ഏറ്റവും ശക്തമായ ഭരണാധികാരികളില്‍ ഒരാളായ റാംസ്സെസ് രണ്ടാമനെയാണ് ആദ്യകാല വിശകലനം ചൂണ്ടിക്കാണിക്കുന്നത്.

ബിസി പതിമൂന്നാം നൂറ്റാണ്ടില്‍ റാംസെസ്സ് രണ്ടാമന്‍ നിര്‍മ്മിച്ച പ്രശസ്തമായ ഒരു നഗരമായ റാംസെസ് (പൈ-റാംസെസ്) എന്ന നഗരം എബ്രായ അടിമകള്‍ നിര്‍മ്മിച്ചതായി പുറപ്പാട് പുസ്തകത്തില്‍ 1:11ല്‍ പരാമര്‍ശിക്കുന്നതുകൊണ്ടാണ് ബൈബിള്‍ ചരിത്രകാരന്മാര്‍ റാംസെസ്സ് രണ്ടാമനെ മോശെയുടെ കാലത്തെ ഫറവോനായി തിരിച്ചറിയുന്നത്.

പ്രതിമയുടെ ശകലം കണ്ടെത്തിയ അതേ സ്ഥലത്താണ് പുരാതന നഗരമായ പൈ-റാംസെസ്സ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.