കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍

കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍

Breaking News Top News

കോവിഡ് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍

കോവിഡ് മഹാമാരിക്ക് ശേഷം 2020-23 കാലത്ത് അനുബന്ധ രോഗങ്ങള്‍ കാരണം 22.1 ദശലക്ഷം അധിക മരണങ്ങള്‍ ഉണ്ടായതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓരോ കോവിഡ് മരണത്തിനു അനുബന്ധമായി രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡബ്ളിയുഎച്ച്ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ട വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് മൂലം ഉണ്ടായത് മാത്രമല്ല കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനം, വൈകിയ ചികിത്സ, സാമ്പത്തിക സമ്മര്‍ദ്ദം, പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണം അധിക മരണ നിരക്കില്‍ ഉള്‍പ്പെടുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-നും 23-നും ഇടയില്‍ ആഗോള തലത്തില്‍ പല കാരണങ്ങളാലും 22.1 ദശലക്ഷം അധിക മരണങ്ങള്‍ക്ക് കോവിഡ് നിമിത്തമായി.

ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7 ദശലക്ഷം കോവിഡ് മരണങ്ങളുടെ മൂന്നിരട്ടിയിലധികമാണെന്ന് ഡബ്ളിയുഎച്ച്ഒ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.