ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം ബന്ധുക്കള്‍ യുവാവിന്റെ കൈകള്‍ വെട്ടിമാറ്റി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം ബന്ധുക്കള്‍ യുവാവിന്റെ കൈകള്‍ വെട്ടിമാറ്റി

Africa Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം ബന്ധുക്കള്‍ യുവാവിന്റെ കൈകള്‍ വെട്ടിമാറ്റി

യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് മുസ്ളീം ബന്ധുക്കള്‍ യുവാവിന്റെ കൈകള്‍ വെട്ടിമാറ്റി.

കിഴക്കന്‍ ഉഗാണ്ടയിലെ ജിഞ്ച സ്വദേശിയായ കാലേഗേയ ഫാറുകുമയിയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. മാര്‍ച്ച് ആദ്യം ഞാന്‍ എന്റെ ജീവന്‍ യേശുവിനായി സമര്‍പ്പിച്ചു.

എന്റെ കുടുംബാംഗങ്ങള്‍ സന്തുഷ്ടരായിരുന്നില്ല. ഫാറുകു ഒരു മാധ്യമത്തോടു പറഞ്ഞു.

അവര്‍ കോപാകുലരാകുകയും ജീവന്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയയ്ക്കാനും തുടങ്ങി. ഇതേത്തുടര്‍ന്ന് ഫാറുകു വീട്ടില്‍നിന്ന് മാറി നിന്നിരുന്നു.

ഏപ്രില്‍ 17-ന് വീട്ടില്‍ തിരിച്ചെത്തിയശേഷം ഞാന്‍ സ്വകാര്യ സാധനങ്ങള്‍ എടുത്തുകൊണ്ട് സുവിശേഷം പങ്കുവെച്ച ഒരു സുഹൃത്ത് താമസിക്കുന്ന ബുഗ്വേറി ജില്ലയിലെ ഒരു ടൌണിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

എന്നാല്‍ ബന്ധുക്കള്‍ തന്നെ കണ്ടെത്തുകയായിരുന്നു.

എന്റെ മൂത്ത സഹോദരന്‍ അടുക്കല്‍ വന്ന് ഞാന്‍ എവിടെയാണെന്ന് വിശേഷങ്ങള്‍ തിരക്കി അടിച്ചു. പെട്ടന്ന് അവന്‍ എന്നെ പിടികൂടി. മറ്റുള്ളവര്‍ എന്നെ വളഞ്ഞു.

അവര്‍ എന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ഇസ്ളാമിക് വേദം പാരായണം ചെയ്യുന്നതിനിടയില്‍ കൈകള്‍ മുറിച്ചു കളഞ്ഞു.

പിന്നീട് ഇവര്‍ 5 കിലോമീറ്റര്‍ അകലെ ഒരു കവലയ്ക്ക് സമീപം ഉപേക്ഷിച്ചു. ഫാറുകു പറഞ്ഞു. ഒരു അപരിചിതന്‍ എന്നെ കണ്ടു ബഹളം വച്ചു.

ആളുകള്‍ ഒത്തുകൂടി വൈദ്യ സഹായത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ഫാറുകു ഒരു ചര്‍ച്ചില്‍ ആരാധനയ്ക്കായി കടന്നു വന്നിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്താത്ത പാസ്റ്റര്‍ പറഞ്ഞു. ഫാറുകു ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

അല്ലാഹുവിന്റെ മതത്തെ പ്രതിഷേധിക്കുന്നവരോട് ശരി അത്ത് (ഇസ്ളാമിക നിയമം) അങ്ങനെയാണ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് ഫാറുകുവിന്റെ പിതാവ് ആക്രമണത്തെ ന്യായീകരിച്ചു പറഞ്ഞതായും പാസ്റ്റര്‍ വെളിപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.