180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു.

180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു

Breaking News USA

180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ബീജ ദാതാവിന് പിതാവാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ കുറഞ്ഞത് 180 കുട്ടികളുടെ പിതാവാണെന്ന് അവകാശപ്പെടുന്ന ഒരു ബീജ ദാതാവിന് ബീജ ദാനത്തിനു ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച കുട്ടിയുടെ പിതാവായി നിയമപരമായി അംഗീകരിക്കപ്പെടാനുള്ള ശ്രമം നഷ്ടപ്പെട്ടു.

അമേരിക്കന്‍ സ്വദേശിയായ റോബര്‍ട്ട് ആല്‍ബണ്‍ 2013 മുതല്‍ ഒരു നിയമ വിരുദ്ധ ബീജ ദാതാവായി പ്രവര്‍ത്തിച്ചു തുടങ്ങി.

ജോ ഡോണര്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ സേവനങ്ങള്‍ തുടങ്ങി. പരസ്യം കണ്ട് അര്‍ജന്റീന, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്ന് തനിക്കു ഓര്‍ഡര്‍ ലഭിച്ചുവെന്നും ഇവിടങ്ങളില്‍ തനിക്ക് നിരവധി കുട്ടികളുടെ പിതാവാകേണ്ടിവന്നുവെന്നും വെളിപ്പെടുത്തി.

ആല്‍ബണ്‍ 2020-ല്‍ യു.കെ.യിലേക്ക് താമസം മാറി.

കഴിഞ്ഞ ഒക്ടോബറില്‍ 2021-ല്‍ ജനിച്ച എന്‍ എന്ന കുട്ടിയുടെ പിതാവായി തന്നെ അംഗീകരിക്കണമെന്ന് അവകാശപ്പെട്ട് ആല്‍ബണ്‍ ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി.

കുടുംബ കോടതിയിലെ സീനിയര്‍ ജഡ്ജിയായ സര്‍ ആന്‍ഡ്രു മക് ഫാര്‍ലെയ്ന്‍ നാലു വയസുള്ള എന്നിന്റെ പിതാവായി പ്രഖ്യാപിക്കാനുള്ള ആല്‍ബന്റെ അപേക്ഷ തള്ളിക്കളഞ്ഞു.

ക്രമരഹിതമായ ബീജ ദാന ബിസിനസ് നടത്തിയിരുന്നതിനാല്‍ കുട്ടിയുടെ പിതാവായി പ്രഖ്യാപിക്കാന്‍ ആല്‍ബണ് അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ആല്‍ബണിനെ രൂപമാറ്റക്കാരന്‍ എന്നും വളരെ അപകടകാരിയായ മനുഷ്യന്‍ എന്നും വിശേഷിപ്പിച്ചു. എന്നിന്റെ അമ്മ സ്വവര്‍ഗ്ഗ ബന്ധത്തിലായിരുന്നു.

ദമ്പതികള്‍ 2020-ല്‍ ആല്‍ബണിന് 135 ഡോളര്‍ നല്‍കി എന്നാല്‍ ഗര്‍ഭധാരണം നടന്നില്ല. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തിന് 200 ഡോളര്‍ മൂല്യമുള്ള ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.