അധിക സമയം ടി.വി. കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയും
ടെലിവിഷനു മുമ്പില്‍ അധിക സമയം ചെലവഴിക്കുന്നവര്‍ സൂക്ഷിക്കുക, അത് നിങ്ങളുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.
ടി.വി. അധികനേരമിരുന്നു കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ടി.വിക്കു മുന്നില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് വലിയ രോഗങ്ങള്‍ വരുവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് അമേരിക്കയിലെ മേരീലാന്റ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ , പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അമിതമായി ടി.വിയോടു സ്നേഹം കാണിക്കുന്നവര്‍ക്ക വന്നു ഭവിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ടി.വിക്കു മുന്നില്‍ മുന്നും നലും മണിക്കൂര്‍ ചെലവിടുന്നവരുടെ ശാരീരികാദ്ധ്വാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറയുന്നതാണ് ഇവരെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സാറ കേഡല്‍ പറഞ്ഞു.
50-നും 71-നും ഇടയില്‍ പ്രായമുള്ള 2,21,000 പേരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്. പാര്‍ക്കിന്‍സണ്‍ , കരള്‍ രോഗങ്ങള്‍ ഇവയും ടി.വി. ഏറെ നേരം കാണുന്നവരെ കീഴ്പെടുത്തുമെന്നും പഠനത്തില്‍ കണ്ടെത്തി.

