ഇസ്ലമിക കോളേജില്‍ ബൈബിള്‍ താരതമ്യം ചെയ്ത് പഠനം; മുസ്ലീം കുട്ടികള്‍ രക്ഷിക്കപ്പെട്ടു

Breaking News Global

ഇസ്ലമിക കോളേജില്‍ ബൈബിള്‍ താരതമ്യം ചെയ്ത് പഠനം; മുസ്ലീം കുട്ടികള്‍ രക്ഷിക്കപ്പെട്ടു
കുര്‍ദ്ദിസ്ഥാന്‍ : രണ്ടു വര്‍ഷത്തിലേറെയായി ഇറക്ക് പ്രശ്ന കലുഷിതമായി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ്. തീവ്രവാദികളുടെ അതിക്രമങ്ങള്‍ രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ അത്ഭുത പ്രവര്‍ത്തി ഒരു ഇസ്ലാമിക മത പഠന സ്കൂളില്‍ വരുത്തിയ മാറ്റമാണ് ശ്രദ്ധേയമായത്.

 

ഇറാക്കിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലില്‍ ഒരു ഇസ്ലാമിക ഷെരീയ കോളേജിലാണ് (ഇസ്ലാമിക മത സംഹിതകള്‍ പഠിപ്പിക്കുന്ന സ്ഥാപനം) ദൈവ പ്രവര്‍ത്തി നടന്നത്. കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മിനിസ്ട്രിയാണ് ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ .

 

എയ്ഡ് മിഷനെക്കുറിച്ച് അറിഞ്ഞ ഷെരീയ കോളേജ് അധികൃതര്‍ അവിടെ ഇസ്ലാമിക പഠനത്തോടൊപ്പം ബൈബിളും താരതമ്യം ചെയ്തു മുസ്ലീം കുട്ടികളെ പഠിപ്പിക്കുവാനുള്ള അവസരം ഒരുക്കുന്നതിനായി എയ്ഡ് മിഷനെ ക്ഷണിച്ചു. ഇതിനെത്തുടര്‍ന്ന് എയ്ഡ് മിഷന്‍ പ്രവര്‍ത്തകര്‍ മത പഠന ക്ലാസ്സിലെത്തി 21 ബൈബിളുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ബൈബിളിനെയും, ക്രിസ്ത്യനികളെയും ശക്തമായി എതിര്‍ത്ത് കീഴടക്കാന്‍ ഉള്ള ഉദ്ദേശ്യത്തോടു കൂടിയായിരുന്നു കോളേജ് അധികൃതര്‍ ഇതിനെ സമീപിച്ചത്.

 

അങ്ങനെ പഠനം ആരംഭിച്ചു. ബൈബിളിലെ സംശയങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനും അറിവു നല്‍കാനും എയ്ഡ് മിഷന്റെ ചുമതലപ്പെട്ടവര്‍ക്കും അവസരം ലഭിച്ചു. ഒരു മാസം പിന്നിട്ടപ്പോള്‍ 5 മുസ്ലീം കുട്ടികള്‍ ബൈബിളിലെ സത്യങ്ങള്‍ ആഴമായി മനസ്സിലാക്കി രക്ഷിക്കപ്പെട്ടു. ഈ വിവരം മുസ്ലീം അദ്ധ്യാപകര്‍ കോളേജ് അധികൃതരെ ധരിപ്പിച്ചു. കുട്ടികള്‍ ഇസ്ലാം മതം വിട്ട് ക്രിസ്ത്യനികളായ വിവരം കോളേജ് പരിസരത്തുണ്ടായിരുന്ന ഒരു മുസ്ലീം പോലീസുകാരനും അറിഞ്ഞു.

 

 

പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കോളേജ് അധികൃതര്‍ തന്നെയാണ് ഇതിന് വഴി ഒരുക്കിയതെന്ന് എയ്ഡ് മിഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എനിക്ക് ഇനി ഒന്നും ചെയ്യനില്ലെന്നും, കേസെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല പോലീസുകാരന്‍ ബൈബിളിന്റെ ഒരു കോപ്പിയും വാങ്ങിച്ചു.

 

ബൈബിള്‍ പഠിച്ച കുട്ടികളില്‍ പലരും ബൈബിളിന്റെ ശക്തിയും അധികാരവും ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ കുര്‍ദ്ദിഷ് മുസ്ലീങ്ങളുടെ ഇടയില്‍ ബൈബിള്‍ വിതരണവും ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. നിരവധി മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ ആരാധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.