ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍

ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍

Asia Breaking News Global

ഹോളോകോസ്റ്റിനെ അനുസ്മരിക്കുന്ന മുസ്ളീം രാജ്യമായ അസര്‍ബൈജാന്‍

നാസി നേതാവായ അഡോള്‍ഫ് ഹിറ്റ്ലര്‍ നടത്തിയ യഹൂദ കൂട്ടക്കൊല (ഹോളോകോസ്റ്റ്) വര്‍ഷം തോറും യഹൂദ ജനം അനുസ്മരിക്കാറുണ്ട്.

എന്നാല്‍ ഒരു മുസ്ളീം രാജ്യത്തിന്റെ പിന്തുണയോടുകൂടി ഹോളോകോസറ്റ് അനുസ്മരണം നടത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ ലോകം ആശ്ചര്യപ്പെടാറുണ്ട്.

മുസ്ളീം ഭൂരപക്ഷ രാഷ്ട്രമായ അസര്‍ബൈജാനിലാണ് ഇത്തരമൊരു വ്യത്യസ്തത നടക്കുന്നത്. ബാക്കുവിലെ യഹൂദ സമൂഹം ഈ വര്‍ഷത്തെ ഹോളോകോസ്റ്റ് അനുസ്മരണ ദിനം ശക്തമായ ചടങ്ങോടെ നടത്തി.

എല്ലാറ്റിലും അസര്‍ബൈജാനും യിസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തെ ഇത് അടയാളപ്പെടുത്തുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി പീഢനങ്ങളില്‍നിന്ന് രക്ഷപെട്ട് അസര്‍ബൈജാനില്‍ എത്തിയ 55,000 ത്തിലധികം യഹൂദര്‍ക്ക് ഈ രാജ്യത്തെ ജനത വാതിലുകള്‍ തുറന്നു കൊടുത്തു.

അവരുടെ വീടുകളും ഹൃദയവും തുറന്നു കൊടുത്തു.

ബാക്കുവിലെ സെഫാര്‍ഡിക് സമൂഹത്തിന്റെ ചീഫ് റബ്ബി റാബി സമീര്‍ ഇയസ്ളോവ് പറഞ്ഞു. അന്ന് ജര്‍മ്മനിയാണെങ്കില്‍ ഇന്ന് യഹൂദ സമൂഹത്തിനു മുഴുവന്‍ ഭീഷണി ഇറാനാണ്.

അസര്‍ബൈജാനും ഇറാന്‍ ഒരു ഭീഷണിയാണ്.

മുസ്ളീം ലോകത്ത് മറ്റു പല പാഠപുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി അസര്‍ബൈജാനി സ്കൂള്‍ പാഠപുസ്തകങ്ങളില്‍ യഹൂദ വിരുദ്ധതയുടെ വ്യക്തമായ ഔപചാരികമായ നിര്‍വ്വചനം ഉള്‍പ്പെടുന്നുവെന്നും നാസികള്‍ 65 ലക്ഷം യഹൂദരെ കൂട്ടക്കൊല ചെയ്തു എന്നത് യാഥാര്‍ത്ഥ്യമാണെന്നും അംഗീകരിക്കുന്നു.

കൂടാതെ യിസ്രായേലിനെ അസര്‍ബൈജാന്‍ ഒരു നിയമാനുസൃത യഹൂദ രാഷ്ട്രമായി അവതരിപ്പിക്കുന്നുവെന്നും റബ്ബി അഭിപ്രായപ്പെടുന്നു.

പശ്ചിമേഷ്യയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും അതിര്‍ത്തിയിലുള്ള ഒരു രാഷ്ട്രമാണ് അസര്‍ബൈജാന്‍. ഇവിടെ 97 ശതമാനവും ഇസ്ളാമാണ്. 2.6 ശതമാനം ക്രിസ്ത്യാനികളും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.