സാത്താന്‍ ആരാധനക്കാര്‍ യുവാവിനെ യാഗത്തിനായി കൊലപ്പെടുത്തി

Breaking News Global Top News

സാത്താന്‍ ആരാധനക്കാര്‍ യുവാവിനെ യാഗത്തിനായി കൊലപ്പെടുത്തി
മെക്സിക്കോസിറ്റി: വടക്കന്‍ മെക്സിക്കോയില്‍ സാത്താന്‍ ആരാധനക്കാര്‍ സുഹൃത്തായ യുവാവിനെ സാത്താന്‍ ആരാധനയുടെ ആചാരപ്രകാരം യാഗത്തിനായി കൊലപ്പെടുത്തി.

 

ചിഹ്വാഹ്വ നഗരത്തിലെ ഒരു സൈബര്‍ കഫേയിലാണ് ഭയാനകരമായ ക്രൂരകൃത്യം നടന്നത്. റസ്റ്റോറന്‍റ് ജീവനക്കാരനായ എഡ്വിന്‍ ജുവാറസ് പാമ (24) എന്ന യുവാവിന്റെ രക്തത്തില്‍ കുളിച്ച ശവശരീരം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മാര്‍ച്ച് 1-ന് കാണപ്പെടുകയായിരുന്നു.

 

എഡ്വിന്‍ “സണ്‍സ് ഓഫ് ബാഫോമറ്റ് 1” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാത്താന്യ ആരാധനക്കാരുടെ സംഘത്തിലെ അംഗമായിരുന്നു. സാത്താന്യ ആരാധനക്കാരായ സുഹൃത്തുക്കള്‍ ഐവത്ത് ലോപസ് (19) എന്ന പെണ്‍കുട്ടി, ഗസ്റ്റാവോ ഡോറന്റസ് (18), ഒമര്‍ സാഞ്ചസ് (25) എന്നീ ആണ്‍കുട്ടികള്‍ക്കൊപ്പം സൈബര്‍ പാര്‍ക്കില്‍ ഒത്തുകൂടുകയായിരുന്നു.

 

ഇവര്‍ മനുഷ്യ രക്തം കുടിക്കുന്ന സാത്താന്യ ആരാധനക്കാരാണ്. എഡിവിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കളായ ഈ മൂന്നു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയായ മറ്റൊരാള്‍ രക്ഷപെട്ടു. പോലീസ് പറയുന്നത്: എഡിവിന്‍ പ്രതികളായ ഈ നാലു പേര്‍ക്കൊപ്പം സാത്താന്യ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു. എന്നാല്‍ മറ്റ് നാലുപേരും ചേര്‍ന്ന് എഡ്വിനെ ക്രൂരമായി മര്‍ദ്ദിച്ചും മദ്യക്കുപ്പികള്‍ പൊട്ടിച്ച് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി.

 

രക്തം കുടിച്ചോ എന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ന്ന് എഡ്വിന്റെ ജഡം ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുകെട്ടി. ഇവര്‍ തെളിവു നശിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തി. ജഡം കണ്ടെത്തിയ സൈബര്‍ പാര്‍ക്കിലെ മറ്റു ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.