ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം
ന്യൂഡെല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മിനിറ്റിലും ഒരു റോഡ് അപകടവും ഓരോ മൂന്നു മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു.
2023-ല്‍ 4.64,029 റോഡപകടങ്ങള്‍ ഉണ്ടായി. 1,73,826 പേര്‍ മരിച്ചു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യയിലെ മരണ നിരക്ക് വളരെ കൂടുതലാണ്. ആകെ അപകടങ്ങളുടെ 61 ശതമാനവും കാരണം അമിത വേഗതയാണ്.
അപകടകരമായ ഓവര്‍ടേക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് പ്രധാന കാരണങ്ങളാണ്.
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 46 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

