നോര്‍ത്ത് മലബാര്‍ സണ്ടേസ്കൂള്‍ ക്യാമ്പ് സമാപിച്ചു
പരിയാരം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോര്‍ത്ത് മലബാര്‍ ക്യമ്പ് സമാപിച്ചു.
ഒക്ടോബര്‍ 23, 24 തീയതികളില്‍ കണ്ണൂര്‍ മൌണ്ട് പാരാന്‍ ബൈബിള്‍ സെമിനാരിയില്‍ നടന്ന ക്യമ്പ് സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ബിനു പി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ബ്ലസ്സന്‍ ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു.
മലബാര്‍ സോണിലെ അര്‍ഹരായ കുട്ടികള്‍ക്കുള്ള മെറിറ്റ് & സ്കോളര്‍ഷിപ്പ് അവര്‍ഡുകളും വിതരണം ചെയ്തു. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ജീസസ് യുവര്‍ മോട്ടീവ് പവര്‍ (JUMP) എന്നതായിരുന്നു ക്യമ്പ് തീം. ഗാന പരിശീലനം, ഗെയിമുകള്‍ , കൌണ്‍സിലിംഗ് ക്ലാസുകള്‍ , ടാരി മീറ്റിംഗ്, മിഷന്‍ ചലഞ്ച് എന്നിവ ക്യമ്പിന്റെ പ്രത്യേകതയായിരുന്നു.
പ്രൊഫ. എം.കെ. ശാമുവേലല്‍ , പാസ്റ്റര്‍മാരായ സാലു വര്‍ഗ്ഗീസ്, സജി കെ.പി., പി.വി. മാത്യു, പി.എം മാത്യു, എന്നിവര്‍ പ്രസംഗിച്ചു. സോണല്‍ സെക്രട്ടറി പാസ്റ്റര്‍ പ്രസാദ് ആന്‍ഡ്രൂസ് നേതൃത്വം നല്‍കി.
കണ്ണൂര്‍ , കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി 150 പേര്‍ ക്യമ്പില്‍ പങ്കെടുത്തു. അദ്ധ്യാപക പരിശീലനവും ക്യമ്പില്‍ ഉണ്ടായിരുന്നു.

