പ്ളാസ്റ്റിക് കുപ്പികളിലോ പായ്ക്കറ്റിലോ മൈക്രോ പ്ളാസ്റ്റിക് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ പ്ളാസ്റ്റിക് കുപ്പികളിലോ പായ്ക്കറ്റുകളിലോ ആണ് വില്‍ക്കുന്നതെങ്കില്‍ അതില്‍ മൈക്രോ/നാനോ പ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി.
മുന്നറിയിപ്പ് വച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പ്ളാസ്റ്റിക് കുപ്പികളിലോ പായ്ക്കറ്റുകളിലോ മൈക്രോ പ്ളാസ്റ്റിക് സാന്നിദ്ധ്യത്തെക്കുറിച്ച് പൊതുജന അവബോധത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഇത്തരം മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സാന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
നാല് ആഴ്ചയ്ക്കുളളില്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യയെ കോടതി അറിയിക്കുകയും ചെയ്തു.

