റ്റി.പി.എം മൂന്നാർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ
മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 16 വ്യാഴം മുതൽ 19 ഞായർ വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും പ്രത്യേക പ്രാർത്ഥനയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് മൂന്നാർ സെന്ററിലെ മറയൂർ, മാട്ടുപ്പട്ടി, രാജാക്കാട്, സൈലന്റ് വാലി, വാളറ തമിഴ്നാട്ടിലെ അമരാവതി നഗർ, ബി.എൽ റാം, കല്ലാപുരം തുടങ്ങി 21 പ്രാദേശിക പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

