കോംഗോയില്‍ 43 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി; രക്ഷപെട്ടവര്‍ കാട്ടില്‍ അഭയം തേടി

കോംഗോയില്‍ 43 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി; രക്ഷപെട്ടവര്‍ കാട്ടില്‍ അഭയം തേടി

Africa Breaking News

കോംഗോയില്‍ 43 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി; രക്ഷപെട്ടവര്‍ കാട്ടില്‍ അഭയം തേടി

ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ (ഡിആര്‍സി) മംബിസ ടെറിട്ടറിയിലെ ബാഫ്വകാവോ ഗ്രാമത്തില്‍ സഖ്യകക്ഷി ജനാധിപത്യ സേന (എഡിഎഫ്) നടത്തിയ ആക്രമണത്തില്‍ 43 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

പെസഹാ വ്യാഴാഴാച ദിനത്തില്‍ വീടുകളില്‍ ഇരച്ചു കയറിയ അക്രമികള്‍ വെടിവച്ചും വാക്കത്തികൊണ്ടു വെട്ടിയുമാണ് കൊല നടത്തിയത്.

ചിലരെ വീട്ടിനുള്ളില്‍ ചുട്ടുകരിച്ചു. ആക്രമണകാരികള്‍ ഉറക്കത്തിലാണ് ക്രൂരത ചെയ്തതെന്ന് ഒരു പ്രദേശവാസി പറഞ്ഞു. ജീവനെ ഭയന്ന് നിരവധി ആളുകള്‍ കാട്ടില്‍ അഭയം തേടി.

നിരവദി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഗ്രാമത്തലവന്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അക്രമികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവദി ആളുകളെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.