പോപ്പിന്റെ പരാമര്‍ശം തള്ളി വൈറ്റഹൌസ്; യു.എസ്. സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന തുടരും
യുദ്ധം ചെയ്യുന്ന നേതാക്കളുടെ പ്രാര്‍ത്ഥനകള്‍ ദൈവം നിരസിക്കുന്നുവെന്ന ഓശാന ഞായറാഴ്ച പോപ്പ് ലിയോ നടത്തിയ പരാമര്‍ശങ്ങളെ വൈറ്റ് ഹൌസ് തള്ളിപ്പറഞ്ഞു.
യു.എസ്. സൈന്യത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് ഭരണകൂടം പ്രാര്‍ത്ഥന ഉപയോഗിച്ചതിനെ വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ന്യായീകരിച്ചു.
നമ്മുടെ രാഷ്ട്രം 250 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഒരു രാഷ്ട്രമാണ്. ഏതാണ്ട് യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. കരോലിന്‍ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമയങ്ങളില്‍ പ്രസിഡന്റുമാരെയും യുദ്ധ വകുപ്പിന്റെ നേതാക്കളെയും , നമ്മുടെ സൈനികരെയും പ്രാര്‍ത്ഥനയ്ക്കു കൊണ്ടുപോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.
നമ്മുടെ സൈനിക നേതാക്കളിലോ വിദേശത്തുള്ള നമ്മുടെ സൈനികര്‍ക്കുവേണ്ടിയോ പ്രാര്‍ത്ഥിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചേയ്തതിലോ എന്തെങ്കിലും തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല അവര്‍ പറഞ്ഞു.

