മുട്ടകള്‍ക്ക് എക്സ്പയറി ഡേറ്റ് ഏര്‍പ്പെടുത്തി യു.പി. സര്‍ക്കാര്‍
ഏപ്രില്‍ ഒന്നു മുതല്‍ മുട്ട ഉല്‍പ്പാദകര്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ കാലഹരണ തീയതി (എക്സ്പയറി ഡേറ്റ് മുദ്രണം) ചെയ്യണമെന്ന് യു.പി. സര്‍ക്കാര്‍.
മുട്ട ഉല്‍പ്പാദകര്‍ ഓരോ മുട്ടയിലും ഉല്‍പ്പാദന തീയതിയും കാലാവധി കഴിയുന്ന തീയതിയും മുദ്രണം ചെയ്യണമെന്ന് മൃഗസരക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുകേഷ് മെശ്രോം അറിയിച്ചു.
ഏകദേശം 30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള റെഫ്രിജറേഷന്‍ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ മുട്ടയിട്ട തീയതിമുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അതായത് മുട്ടയിട്ട തീയതി മുതല്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ കഴിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുപിയിലെ സീതാപൂര്‍ ജില്ലയിലെ കോഴി ഫാം ഉടമയായ ബാലേശ്വര്‍ വര്‍മ്മ എപിസി (കാര്‍ഷിക ഉല്‍പ്പാദന കമ്മീഷണര്‍) ദീപക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ അടുത്തിടെ നടന്ന യോഗത്തിലാണ് ഈ തീരുമാനമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ട്.

