പാസ്റ്റർ ഡോ. എ സി ജോർജജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഡാലസ് : ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (എസ് എ ബി സി) മുൻ പ്രിൻസിപ്പൽ കർത്തൃദാസൻ പാസ്റ്റർ ഡോ. എ സി ജോർജ്ജ് (90 വയസ്സ്) അമേരിക്കയിലെ ഇന്ത്യാനാ സംസ്ഥാനത്തെ ഇവാൻസ് വില്ലിൽ വച്ച് മാർച്ച് 21 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ഡാലസ് സയോൺ ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

