അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു.

അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു.

USA

അമേരിക്ക 250-മത് വാര്‍ഷികം: അമേരിക്ക ബൈബിള്‍ വായിക്കുന്നു, പരിപാടി സംഘടിപ്പിക്കുന്നു.

വാഷിംഗ്ടണ്‍: അമേരിക്ക ഈ വര്‍ഷം 250-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദൈവവചനവുമായി ഇടപഴകാന്‍ ആളുകളെ സഹായിക്കുന്നതിനായി ഈ വസന്തകാലത്ത് ഒരു ആത്മീക പരിപാടി സംഘടിപ്പിക്കുന്നു.

“അമേരിക്ക ബൈബിള്‍ വായിക്കുന്നു” എന്നാണ് പരിപാടിയുടെ പേര്. 400-ലധികം ക്രിസ്ത്യന്‍ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും, സെലിബ്രിറ്റികളും ചേര്‍ന്ന് 7 ദിവസത്തിനുള്ളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ക്കും.

വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവവചനത്തിന് ഹൃദയങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ക്രിസ്ത്യന്‍ എന്‍ഗേജ്ഡിന്റെ സ്ഥാപകനും പ്രസിഡന്റും അമേരിക്ക റീഡ്സ് ദി ബൈബിള്‍ പരിപാടിയുടെ പിന്നിലെ ദര്‍ശകനുമായ ബണ്ണി പൌണ്ട്സ് പറഞ്ഞു.

ഈ വേളയില്‍ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ശക്തമായ ഒരു പ്രവര്‍ത്തനത്തില്‍ ഒരുമിച്ച് കേള്‍ക്കാനോ ഉറക്കെ വായിക്കാനോ ഞങ്ങള്‍ അമേരിക്കക്കാരെ ക്ഷണിക്കുന്നു.

വിശുദ്ധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ 18-ന് വൈകിട്ട് 7 മണിക്ക് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍നിന്ന് തല്‍സമയം സംപ്രേഷണം ചെയ്യുന്ന ഒരു താരസമ്മേളനമായിരിക്കുന്ന, 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരിപാടി ഗ്രേറ്റ് അമേരിക്കന്‍ പ്യുവര്‍ ടെക്സില്‍ സ്ട്രീം ചെയ്യും.

തുടര്‍ന്ന് ഏപ്രില്‍ 19 മുതല്‍ 25 വരെ ബൈബിള്‍ മ്യൂസിയത്തിലെ വേള്‍ഡ് സ്റ്റേജ് തീയറ്ററില്‍ പൂര്‍ണ്ണ ബൈബിള്‍ വായന നടക്കും.

അവിടേ 100-ലധികം ദേശീയ ശുശ്രൂഷകരും 475-ലധികം ദേശീയ നേതാക്കളും ബൈബിള്‍ ഉറക്കെ വായിക്കും.

മൈക്ക് ഹക്കാബി, ഫ്രാങ്ക്ളിന്‍ ഗ്രഹാം, ഡോ. ബെന്‍ കാര്‍ഡ്സണ്‍, കാത്തി അയര്‍ലണ്ട് തുടങ്ങിയ പ്രമുഖര്‍ അണി നിരക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.