ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം.
ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ വ്യക്തി അസ്വസ്ഥതയില്‍ ആണെങ്കില്‍ ചുമയ്ക്കുവാന്‍ പറയുക.
ഭക്ഷണം ലങ്സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം ആഹാര പദാര്‍ത്ഥം പുറത്തു വരും.
ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞു നില്ക്കാന് ആവശ്യപ്പെടുക. അതിനുശേഷം പുറത്തു ശക്തിയായി തട്ടുക. ബോധാവസ്ഥയില്‍ ആണെങ്കില്‍ ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കുട്ടികളാണെങ്കില്‍ കൈയ്യില്‍ കമഴ്ത്തിക്കിടത്തുക. അതിനുശേഷം പുറത്തു സാവധാനം തട്ടിക്കൊടുക്കുക.
അബോധാവസ്ഥയിലായാലും ബോധാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ വിജയിച്ചില്ലെങ്കിലും ഉടന്‍ തന്നെ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രദ്ധിക്കണം.
ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എങ്ങനെ തിരിച്ചറിയാം
ശരീരം നന്നായി വിയര്‍ക്കും
സംസാരിക്കാന്‍ കഴിയാതെ വരും
നിര്‍ത്താതെ ചുമയ്ക്കും
കൈകാലുകള്‍ നീലനിറത്തിലാകും
അബോധാവസ്ഥയിലാകും.

