“ഞങ്ങള്‍ പോരാടാന്‍ തുടങ്ങിയിട്ടേയുള്ളു”: യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
വാഷിംഗ്ടണ്‍: ഇറാനിലെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ നല്‍കാനായി വ്യാഴാഴ്ച യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സെന്‍ട്രല്‍ കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ്കൂപ്പറും ഒരു പത്ര സമ്മളനം നടത്തി.
ഇറാന്റെ സൈനിക ശേഷിക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഹെഗ്സെത്ത് പറഞ്ഞു. വിനാശകരവും കൃത്യവുമായ ആക്രമണങ്ങള്‍ നടത്തിയതിനു അമേരിക്കന്‍ സേനയെ അദ്ദേഹം പ്രശംസിച്ചു.
നമ്മുടെ സൈന്യം സമാനതകളില്ലാത്ത വൈദഗ്ദ്ധ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ദൌത്യം നിര്‍ണ്ണായകമായി മുന്നേറുകയാണ്. നമ്മുടെ കഴിവുകളുപയോഗിച്ച് നമ്മള്‍ പോരാടാന്‍ തുടങ്ങിയിട്ടേയുള്ളു. ഹെഗ്സെത്ത് പറഞ്ഞു.
നിങ്ങള്‍ എന്തെങ്കിലും കണ്ടുവെന്ന് കരുതുന്നുവെങ്കില്‍ കാത്തിരിക്കുക, ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന ഇപ്പോഴും വരുവാനിരിക്കുന്ന ഇറാനു മുകളില്‍ നമുക്ക് പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന പോരാട്ട ശക്തിയുടെ അളവ് ഇപ്പോഴഉള്ളതിന്റെ ഗുണിതമാണ്.
അമേരിക്കക്കാരെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവ് ഇല്ലാതാക്കാനുള്ള ചരിത്രപരമായ ദൌത്യത്തിന്റെ ആറാം ദിവസം ഞങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. കൂപ്പര്‍ പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹെഗ്സെത്തും പ്രചാരണത്തിന് വ്യക്തമായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് കൂപ്പര്‍ പറഞ്ഞു.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്റെ ഉള്ളിലെ 200-ഓളം ലക്ഷ്യങ്ങളില്‍ അമേരിക്കയുടെ ബോംബര്‍ സേന ആക്രമണം നടത്തി.
അവസാന മണിക്കൂറില്‍ ആഴത്തില്‍ ഒളിപ്പിച്ചുവച്ച ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ലോഞ്ചുകളെ ലക്ഷ്യമാക്കി യു.എസ്. സേന ബോംബറുകള്‍ ഡസന്‍ കണക്കിനു 2000 പൌണ്ട് പെനിട്രേറ്റര്‍ ബോംബുകള്‍ വര്‍ഷിച്ചു അദ്ദേഹം പറഞ്ഞു.

