യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.

യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.

Breaking News Top News

യേശുവിനുവേണ്ടി രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധി കാരെന്‍ വിറ്റ്സെറ്റ്.

യേശുവുമായുള്ള ബന്ധത്തിന് അനുകൂലമായി രാഷ്ട്രീയത്തില്‍നിന്ന് എന്നെന്നേക്കുമായി വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും മിഷിഗണ്‍ സ്റ്റേറ്റ് പ്രതിനിധിയുമായ കാരെന്‍ വിറ്റ്സെറ്റ്. മനസ്സിലാകുന്നവര്‍ മനസ്സിലാക്കും, മനസ്സിലാകാത്തവര്‍ മനസ്സിലാക്കത്തില്ല.

അവസാനം എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ഏറ്റു പറയും. എന്റെ ഉത്തരവാദിത്വം സത്യത്തില്‍ നിലകൊള്ളുകയും അനുസരണയോടെ നടക്കുകയും ചെയ്യുക എന്നതാണ്.

അംഗീകാരം നേടുക എന്നതല്ല. വിറ്റ്സെറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. 2023-ല്‍ അധികാരമേറ്റ ഡെട്രോയിറ്റിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് അംഗമായ വിറ്റ്സെറ്റ് 2027 ജനുവരി ഒന്നുവരെ അധികാരത്തില്‍ തുടരും എന്നു പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്ളാറ്റ്ഫോം തന്റെ ക്രിസ്തീയ വിശ്വാസവുമായി പൊതുത്തപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഇന്നത്തേപ്പോലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായി തുടരുമ്പേള്‍ തന്നെ യേശുക്രിസ്തുവിന്റെ വിശ്വസ്ഥ അനുയായിയായി തുടരുക എന്നത് എനിക്ക് അസാദ്ധ്യമാണ്.

ആ വേദിയെ തിരുവെഴുത്തുകളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല. വിറ്റ്സെറ്റ് പറഞ്ഞു. ഞാന്‍ വളരെക്കാലമായി യേശുവുമായുള്ള എന്റെ ബന്ധത്തില്‍ വിട്ടുവീഴ്ച ചെയ്തു.

ദൈവം എന്നെ കൈവിടുന്നതില്‍ ഞാനും നന്ദിയുള്ളവളാണ്. മാനസാന്തരപ്പെടാനും അവനില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുവാനും എനിക്കു സമയം നല്‍കി.

ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ രതിയുടെ സാധാരണവല്‍ക്കരണം, ലിംഗഭേദം പുനര്‍നിര്‍വ്വചിക്കാനുള്ള സമ്മര്‍ദ്ദം എന്നിവ തനിക്ക് പ്രശ്നകരമാണെന്നും വിറ്റ്സെറ്റ് ഉദ്ധരിച്ചു.

ഞാനും എന്റെ ഭര്‍ത്താവും മിഷിഗണില്‍നിന്ന് ഓണ്‍ലൈനായി ലയണ്‍ഹാര്‍ട്ട് ചര്‍ച്ചില്‍ പങ്കെടുക്കുന്നു. ലയണ്‍ഹാര്‍ട്ട് ചര്‍ച്ച് ജോര്‍ജിയായിലെ ഓസ്റ്റലിലാണ് സ്ഥിതി ചെയ്യുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.