ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ.

ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ.

Breaking News Middle East West Asia

ഇറാനെ ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സൌദി അറേബ്യ.

ഇറാനെതിരെ ആക്രമണം നടത്താന്‍ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചെന്ന വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് നിഷേധിച്ച് സൌദി അറേബ്യ.

ഇറാനുമായി വിശ്വസനീയമായ ഒരു കരാറിലെത്താനുള്ള നയതന്ത്ര ശ്രമങ്ങളെ സൌദി അറേബ്യ പിന്തുണയ്ക്കുന്നു. വാഷിംഗ്ടണിലെ സൌദി എംബസിയുടെ വക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ട്രംപ് ഭരണകൂടവുമായുള്ള ഞങ്ങളുടെ എല്ലാ ആശയ വിനിമയങ്ങളിലും ആദ്യ ഘട്ടത്തിലും വ്യത്യസ്തമായ ഒരു നയം സ്വീകരിക്കാന്‍ ഞങ്ങള്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചിട്ടില്ല. ഞായറാഴ്ച പുറത്തുവിട്ട സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

യിസ്രായേല്‍, സൌദി അറേബ്യ എന്നീ രാഷ്ട്രങ്ങളിലെ നേതാക്കളുടെ ആഴ്ചകള്‍ നീണ്ട സംഭാഷണങ്ങള്‍ക്കുശേഷമാണ് ട്രംപ് ഇറാനെതിരെ ആക്രമണമാരംഭിച്ചതെന്ന് നാല് ശ്രൊതസ്സുകളെ ഉദ്ധരിച്ച് ശനിയാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം സൌദി കിരീടാവകാശി ഇറാന്റെ ആക്രമണങ്ങള്‍ നേരിടുന്ന വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണ കര്‍ത്താക്കളുമായി സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു.എ.ഇ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുമായാണ് സംസാരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ സംയുക്തമായ നീക്കങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.