സമ്പൂര്‍ണ്ണ ബൈബിള്‍ മുത്തച്ഛന്‍ കൊച്ചുമക്കള്‍ക്കായി സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തത് വൈറലാകുന്നു
തന്റെ കൊച്ചു മക്കള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു വിലമതിക്കാനാവാത്ത സമ്മാനം. മാസങ്ങള്‍ നീണ്ട സമര്‍പ്പിത പരിശ്രമത്തിനൊടുവില്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ബൈബിള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ക്രിസ്തുമസിന് സമ്മാനമായാണ് മാക്സ് മക്ളിന്‍ എന്ന ഓഡിയോ ആക്ടര്‍ തന്റെ കൊച്ചു മക്കള്‍ക്ക് ഓഡിയോ ബൈബിള്‍ സമ്മാനിച്ചത്.
അത് അവര്‍ ഓപ്പണ്‍ ചെയ്യുന്നതും വിശദീകരിക്കുന്നതും വൈറലായി. ഓഡിയോ ബൈബിള്‍ ഒരു ഫ്ളാഷ് ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എല്ലാ ദിവസവും ഞാന്‍ വായിക്കും. 578 ചെറിയ എംപി3 കള്‍ ഉണ്ട്. മുത്തച്ഛന്റെ പ്രോജക്ട് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.
ബൈബിള്‍ തുടക്കം മുതല്‍ അവസാനം വരെ വായിക്കാന്‍ കുറഞ്ഞത് 75 മുതല്‍ 80 മണിക്കൂര്‍ വരെ സമയം എടുക്കും. മുത്തച്ഛന്റെ സമ്മാനത്തിന്റെ യഥാര്‍ത്ഥ വീഡിയോ ടിഫാനി ഷബാസ് പോസ്റ്റ് ചെയ്തു.
ദൈവം ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ എന്തോ ചെയ്തിരിക്കുകയാണ്. ഷബാസ് പോസ്റ്റില്‍ പറയുന്നു. ഇത് ഒരു സ്വകാര്യ കുടുംബ സമ്മാനമായാണ് രേഖപ്പെടുത്തിയത്.
ഷബാസ് ഈ ഓഡിയോ ബൈബിള്‍ ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. യു.എസിലെ പ്രമുഖ എഴുത്തുകാരനും കലാകാരനും ഒക്കെയായി അറിയപ്പെടുന്ന മക്ളിന്‍ (72) പനാമ സിറ്റി സ്വദേശിയാണ്.
ഇദ്ദേഹത്തിനു രണ്ടു മക്കളാണഉള്ളത്. ഇവരുടെ പേരക്കുട്ടികള്‍ക്കുവേണ്ടിയാണ് ഓഡിയോ ബൈബിള്‍ സമര്‍പ്പിച്ചതെന്ന് പറയുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസക്കാരനാണ്.

