ധാര്‍മ്മിക പരാജയം സമ്മതിച്ച ഫിലിപ്പ് യാന്‍സി തന്റെ എല്ലാ ആത്മീക ശുശ്രൂഷകളില്‍നിന്നും പിന്മാറി

ധാര്‍മ്മിക പരാജയം സമ്മതിച്ച ഫിലിപ്പ് യാന്‍സി തന്റെ എല്ലാ ആത്മീക ശുശ്രൂഷകളില്‍നിന്നും പിന്മാറി

Breaking News USA

ധാര്‍മ്മിക പരാജയം സമ്മതിച്ച ഫിലിപ്പ് യാന്‍സി തന്റെ എല്ലാ ആത്മീക ശുശ്രൂഷകളില്‍നിന്നും പിന്മാറി

അറ്റ്ലാന്റ: ദീര്‍ഘകാല വിവാഹേതര ബന്ധത്തിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു പ്രശസ്ത ക്രിസ്ത്യന്‍ എഴുത്തുകാരന്‍ ഫിലിപ്പ് യാന്‍സി (76) പൊതു ശഉശ്രൂഷകളില്‍നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു.

വാട്ട്സ് സോ അമേസിംഗ് എബൌട്ട് ഗ്രേസ്?, ദി ജീസസ് ഐ നെവര്‍ ന്യൂ തുടങ്ങിയ പ്രമുഖ പുസ്തകങ്ങളുടെ രചയിതാവായ യാന്‍സി പതിറ്റാണ്ടുകളായി സുവിശേഷ പ്രസിദ്ധീകരണത്തിലെ ഒരു പ്രമുഖ ശബ്ദമാണ്. ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം.

എട്ടു വര്‍ഷമായി ഞാനും വിവാഹിതയായ ഒരു സ്ത്രീയുമായി മനപൂര്‍വ്വം പാപകരമായ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നത് എനിക്കു വലിയ നാണക്കേടാണ്. അദ്ദേഹം സമ്മതിച്ചു.

ദൈവത്തിനും എന്റെ ഭാര്യയ്ക്കും മുമ്പാകെ എന്റെ പാപം ഏറ്റു പറഞ്ഞു. ഒരു പ്രൊഫഷണല്‍ കൌണ്‍സിലിംഗിനും ഉത്തരവിദിത്വ പരിപാടിക്കും ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചു എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വായനക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ധാര്‍മ്മികമായും ആത്മീകമായും താന്‍ പരാജയപ്പെട്ടു. ഞാന്‍ ഉണ്ടാക്കിയ നാശത്തില്‍ ഞാന്‍ ദുഃഖിക്കുന്നു. അദ്ദേഹം പറയുന്നു. എന്റെ പാപം ദൈവത്തിനു അപമാനം വരുത്തി.

ദൈവത്തിന്റെ കരുണയും കൃപയും അല്ലാതെ മറ്റൊന്നിലും തനിക്ക് ആശ്രയിക്കാനില്ല അദ്ദേഹം തുടര്‍ന്നു. പൊതുശുശ്രൂഷകളില്‍നിന്നുള്ള പിന്മാറ്റത്തിന്റെ ഭാഗമായി പ്രസംഗങ്ങളില്‍നിന്നും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറി സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തു.

യാന്‍സിയുടെ ഭാര്യ ജാനറ്റും ഇതേപ്പറ്റി പ്രതികരിച്ചു. 55 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പവിത്രവും ബന്ധിതവുമായ ഒരു വിവാഹ പ്രതിജ്ഞ ഞാന്‍ എടുത്തിരുന്നു. ആ വാഗ്ദാനം ഞാന്‍ ലംഘിക്കില്ല. ജാനറ്റ് പറഞ്ഞു. 2023-ല്‍ തന്റെ ഭര്‍ത്താവ് യാന്‍സിക്ക് പാര്‍ക്കിന്‍സണ്‍ രോഗം കണ്ടെത്തിയതു മുതല്‍ അദ്ദേഹത്തിന്റെ പരിചാരികയായി പ്രവര്‍ത്തിക്കുന്നു.

ക്ഷമയുടെ പാതയില്‍ തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ചു. വായനക്കാരും വിശ്വാസികളും ദയവായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണണെന്ന് അഭ്യര്‍ത്ഥിക്കുകയും ജാനറ്റ് ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.