ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യാ ദൈവസഭയുടെ എണ്ണപ്പാറ ശുശ്രൂഷകൻ പാസ്റ്റർ നാരായണൻ (52) നിത്യതയിൽ ചേർക്കപ്പെട്ടു.
മാവിലൻ ഗോത്രസമുദായത്തിൽ നിന്നും വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു.
മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ വിവിധ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്.
കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു.
ഭാര്യ: ജാനു നാരായണൻ, മക്കൾ: നീതു നാരായണൻ, നിതിൻ നാരായണൻ. മരുമക്കൾ: ശരത്ത് കോട്ടയം, ബിനീത വയനാട്
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീകശരീരം ഇന്ന് വൈകുന്നേരം 7 മണിക്ക് എണ്ണപ്പാറയിലെ ന്യൂ ഇന്ത്യ സഭാ ഹോളിൽ കൊണ്ട് വരികയും നാളെ നാളെ രാവിലെ 9 മണിക്ക് ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 3 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

