നൈറ്റ് ഷിഫ്റ്റുകാര്‍ക്കു വരുന്ന പ്രധാന രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട്
തൊഴിലിടങ്ങളില്‍ ഇന്ന് നൈറ്റ് ഷിഫ്റ്റ് സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് യു.എസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു.
തുടര്‍ച്ചയായി മൂന്നു രാത്രികളിലെ ഉറക്കമിളപ്പു ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രധാനമായി പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. പ്രോട്ടോം റിസര്‍ച്ച് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മസ്തിഷ്ക്കത്തിലെ ജൈവ ഘടികാരം രാവും പകലും ചക്രങ്ങളുമായി സമന്വയിപ്പിച്ച് നമ്മുടെ ശരീരത്തിന്റെ താളങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു പഠനം.
രാത്രി ഷിഫ്റ്റുകള്‍ മൂലം ഈ സന്തുലിതാവസ്ഥ തകരാറിലാകുമ്പോള്‍ ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രണവും ഊര്‍ജ്ജ ഉപാപചയവുമായി ബന്ധപ്പെട്ടതുമായ ഒരു ശൃംഖല തകരാറിലാക്കുന്നു.
മൂന്ന് രാത്രി ഷിഫ്റ്റുകള്‍ ഇത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാന്‍ മതിയായ കാരണമാണെന്ന് ഗവേഷകരിലൊരാളായ പ്രൊഫ. ഹാന്‍സ്മാന്‍ ഡോങ്ങന്‍ പറഞ്ഞു.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ ഗ്ളൂക്കോസിന്റെ ലെവല്‍ പൂര്‍ണമായും മാറുന്നതായി കണ്ടെത്തി. ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു.