കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം
കൊച്ചി: കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ജനങ്ങളുടെ കൈവശമുള്ളതെന്ന് കണക്ക്. പ്രതിവര്‍ഷം 125-150 ടണ്ണിലധികം വിറ്റുവരവ് നടക്കുന്നുണ്ട്.
2026-ല്‍ പവന് 60000 രൂപ വര്‍ദ്ധിച്ച് ഒരു ലക്ഷം കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2020 ട്രോയ് ഔണ്‍സിന് 27000 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണ വില. അഞ്ചു വര്‍ഷത്തിനിടെ 2500 ഡോളറാണ് വര്‍ദ്ധിച്ചത്.
2020-ല്‍ രൂപയുടെ വിനിമയ നിരക്ക് 71-ല്‍നിന്ന് 91-ലേക്ക് ഉയര്‍ന്നതും ആഭ്യന്തര സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമായി.
വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടത്.

