കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

Breaking News Kerala

കേരളത്തില്‍ ജനങ്ങളുടെ കൈവശമുള്ളത് 2000 ടണ്ണിലധികം സ്വര്‍ണ്ണം

കൊച്ചി: കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ജനങ്ങളുടെ കൈവശമുള്ളതെന്ന് കണക്ക്. പ്രതിവര്‍ഷം 125-150 ടണ്ണിലധികം വിറ്റുവരവ് നടക്കുന്നുണ്ട്.

2026-ല്‍ പവന് 60000 രൂപ വര്‍ദ്ധിച്ച് ഒരു ലക്ഷം കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2020 ട്രോയ് ഔണ്‍സിന് 27000 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണ വില. അഞ്ചു വര്‍ഷത്തിനിടെ 2500 ഡോളറാണ് വര്‍ദ്ധിച്ചത്.

2020-ല്‍ രൂപയുടെ വിനിമയ നിരക്ക് 71-ല്‍നിന്ന് 91-ലേക്ക് ഉയര്‍ന്നതും ആഭ്യന്തര സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമായി.

വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.