ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

Breaking News Top News

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റും യുക്തിവാദിയുമായിരുന്ന സ്കോട്ട് ആഡംസ് മരണക്കിടക്കയില്‍ യേശുവിനെ സ്വീകരിച്ചിരുന്നു

ലോകപ്രശ്സ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ഡില്‍ബര്‍ട്ട് കോരിക് സ്ട്രിപ്പിന്റെ സൃഷ്ടാവായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച സ്കോട്ട് ആഡംസ് അദ്ദേഹം മരിക്കുന്നതിനു മുമ്പ് എഴുതിയ കുറിപ്പില്‍ താന്‍ രോഗാവസ്ഥയില്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തി.

ജനുവരി 13-ന് സ്കോട്ട് (68) മരണത്തിനു കീഴടങ്ങിയിരുന്നു. പതിറ്റാണ്ടുകളോളം ഉറച്ച നിരീശ്വാരവാദിയായിരുന്ന സ്കോട്ട് അര്‍ബുദ ബാധയെത്തുടര്‍ന്ന് ജീവിതം അതീവ ഗുരുതരാവസ്ഥയിലായിരുന്ന സാഹചര്യത്തിലായിരുന്നു തന്റെ ക്രൈസ്തവ വിസ്വാസത്തെക്കുറിച്ച് എഴുതിയത്.

അര്‍ബുദം അസ്ഥികളിലേക്ക് പടരുകയും അരയ്ക്കു താഴെ പക്ഷാഘാതം സംഭവിക്കുകയും ചെയ്തിരുന്നു. അതീവ വേദനയിലൂടെ കടന്നുപോയ താന്‍ നിരീശ്വര വാദത്തില്‍നിന്നും ക്രിസ്തു വിശ്വാസത്തിലേക്കു കടന്നതായി പ്രഖ്യാപിച്ചിരുന്നു.

ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് നഷ്ടമൊന്നുമില്ല. സത്യമാണെങ്കില്‍ അത് നിത്യജീവനു കാരണമാകും. അദ്ദേഹം പ്രഖ്യാപിച്ചു.

തന്റെ കോമിക്സിലൂടെ ലോകത്തെ ഓഫീസ് സംസ്ക്കാരത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച് പരിഹസിച്ചിരുന്ന ആഡംസ് കാര്‍ട്ടൂണിസ്റ്റ് എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ പ്ളാസന്റണിലായിരുന്നു അന്ത്യം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.