ശരീരത്തിനുള്ളില്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫാക്ടറി വികസിപ്പിച്ച് യിസ്രായേലി ഗവേഷകര്‍
ശരീരത്തിനുള്ളില്‍ തന്നെ മരുന്ന് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു നൂതന രീതി വികസിപ്പിച്ച് യിസ്രായേലി ഗവേഷകര്‍. മനുഷ്യരില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ നൂതന വിദ്യ ജീവനുള്ളതും നിരുപദ്രവകരവുമായ ബാക്ടീരിയകളെ ഉപയോഗിക്കുന്നു. അവ ചെറിയ ഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കുന്നു.
ശരീരത്തിനുള്ളില്‍ അവ ആവശ്യമുള്ളിടത്ത് ചികിത്സാ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ശരീരത്തില്‍ ഒരു മരുന്ന് കുത്തിവെയ്ക്കണമെങ്കില്‍ അത് ഒരു ഫാക്ടറിയില്‍ നിര്‍മ്മിച്ച ഒരു കാപ്സ്യൂള്‍ അല്ലെങ്കില്‍ ഒരു കുത്തിവയ്പ് വഴി എത്തിക്കുകയാണ് നമ്മള്.
ടെക്സിയന് യിസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബയോമെറ്റീരിയലുകള്ക്കായുള്ള ലാബിലെ പ്രൊ. ബോവസ് പറഞ്ഞു. ഇത് ഔഷധ വ്യവസായത്തില്‍ ഒരു വഴിത്തിരവാകാനും ഔഷധ ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും ഒരു പുതിയ മാറ്റത്തിനും സാദ്ധ്യതയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നൂതന രീതി ശരീരത്തിനുള്ളില്‍ ഉപയോഗത്തിനു തയ്യാറായതും പൂര്‍ണ്ണമായും ക്രമീകരിച്ചതുമായ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുവാനും പുറത്തുവിടാനും ബാക്ടീരിയകളെ പ്രാപ്തമാക്കുന്നു. എലികളില്‍ പരീക്ഷിച്ചതിനുശേഷം അഡ്വാന്‍സ് ഹെല്‍ത്ത് കെയര്‍ മെറ്റീരിയല്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
കഠിനമായ പൊള്ളലുകള്‍, യുദ്ധ മുറിവുകള്‍, പ്രമേഹ മുറിവുകള്‍, സോറിയാസിസ് പോലുള്ള കോശജ്വലന ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ ഉള്‍പ്പെടെ ഈ സാങ്കേതിവ വിദ്യ ഒരു പുതിയതരം ചികിത്സയിലേക്കുള്ള വാതില്‍ തുറക്കുന്നു. അദ്ദേഹം പറഞ്ഞു.
ഗുരുതരമായ മുറിവുകള്‍ ഉണക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഈ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

