ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു
യെരുശലേം: ബൈബിള്‍ ചരിത്രത്തിലെ പുരാതന യിസ്രായേല്‍ ഭാഗമായിരുന്ന യഹൂദ്യ ശമര്യ പ്രദേശമായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിനെ രണ്ടായി പിളര്‍ത്തി യിസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു.
യെരുശലേമിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരംഭിച്ച് അധിനിവേശ വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കാനാണ് യിസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 3,401 വീടുകളാണ് പണിയുന്നത്. ഇവണ്‍ പദ്ധതിയെന്ന പേരിലാണ് നടപ്പിലാക്കുന്നത്.
ദ്വിരാഷ്ട്ര പരിഹാരത്തിനു കടുത്ത എതിര്‍പ്പുയര്‍ത്തുന്ന തീവ്ര വലതുപക്ഷ നേതാവായ ധനകാര്യമന്ത്രി ബസലേല്‍ സ്മോട്രിച്ചിന്റെ നേല്‍നോട്ടത്തിലാണ് ഇവണ്‍ പദ്ധതി നടപ്പാക്കുന്നത്.
യിസ്രായേല്‍ ലാന്‍ഡ് അതോറിട്ടി വെബ്സൈറ്റില്‍ നല്‍കിയ അറിയിപ്പില്‍ 3,401 വീടുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പലസ്തീന്റെ പ്രധാന ഭാഗമാണ് യോര്‍ദ്ദാന്‍ നദിക്കു പടിഞ്ഞാറുഭാഗമായി സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്ക്.
യിസ്രായേലിന്റെ പുതിയ പദ്ധതിയെ പലസ്തീന്‍ വാദികള്‍ ആശങ്കയോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരായി അവര്‍ പ്രതികരിക്കുന്നുമുണ്ട്.

