സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു

സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു

Breaking News India

ബീഹാറില്‍ സ്കൂളില്‍ ബൈബിളുകള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 19 പേരെ അറസ്റ്റു ചെയ്തു

പാട്ന: ബീഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന രണ്ട് സ്കൂളുകളില്‍ ബൈബിളുകളും സുവിശേഷ ലഘുലേഖകളും വിതരണം ചെയ്തതിന്റെ പേരില്‍ 19 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു.

ബീഹാറിലെ ഭഗവാന്‍പൂരില്‍ നിബിയ ഗ്രാമത്തിലെ ഒരു പ്രധാന അദ്ധ്യാപകന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അതിക്രമിച്ച് കടക്കല്‍, സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തല്‍, നിയമ വിരുദ്ധമായി മതം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സുവിശേഷ സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 26-ന് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവവും അറസ്റ്റും. സുവിശേഷകര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചു.

എന്നാല്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ക്ഷണപ്രകാരമാണ് തങ്ങള്‍ സ്കൂളില്‍ പ്രവേശിച്ച് ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതെന്നാണ് സുവിശേഷകര്‍ പറഞ്ഞത്.

അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 19 പേരും തെലുങ്കാനയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും ഉള്ളവരാണെന്ന് പറയപ്പെടുന്നു. ഇവര്‍ യു.പിയിലെ വാരണാസിയിലും ബീഹാറിലും വിവിധ സ്ഥലങ്ങളിലായി സുവിശേഷ സന്ദേശയാത്ര പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സ്കൂളിലെത്തിയത്.

ഞങ്ങള്‍ എവിടെ പോയാലും താല്‍പ്പര്യമുളളവര്‍ക്ക് സാഹിത്യങ്ങള്‍ വിതരണം ചെയ്യും.

അതുപോലെ റോഡു സൈഡില്‍നിന്നുകൊണ്ട് ബൈബിളുകളും പുസ്തകങ്ങളും വിതരണം ചെയ്യുമ്പോള്‍ അതുവഴി കടന്നുപോയ ഒരാള്‍ സാഹിത്യത്തില്‍ താല്‍പ്പര്യം കാട്ടുകയും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആണെന്നു സ്വയം പരിചയപ്പെടുത്തുകയും തന്റെ സ്കൂളില്‍ ഇവ വിതരണം ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ഞങ്ങളില്‍ രണ്ടു പേര്‍ സ്കൂളില്‍ പോയി. അല്ലെങ്കില്‍ ഞങ്ങള്‍ എന്തിനു പോകണം? ഹൈദരരാബാദ് സ്വദേശിയായ ഭാനു വിക്ടോറിയ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

സ്കൂളിലെ ആരോ ഒരാള്‍ ഒരു വീഡിയോ ക്രമീകരിച്ച് മുതിര്‍ന്ന ജില്ലാ ഭരണകൂടവുമായി പങ്കുവെച്ചു. സ്കൂളില്‍ തടിച്ചു കൂടിയ 50 പേരോളം തങ്ങളെ ചോദ്യം ചെയ്തു. അങ്ങനെ 19 പേരെയും സ്കൂള്‍ അദ്ധ്യാപികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കൈമൂര്‍ ജില്ലാ പോലീസാണ് അറസ്റ്റു ചെയ്തത്. രാത്രി പ്രാദേശിക മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി.

എന്നാല്‍ 11 വനിതാ സുവിശേഷകരെ സ്വീകരിച്ച പാസ്റ്റര്‍ ബിനോയ് സുവിശേഷ പ്രതികളും ബൈബിളുകളും വിതരണം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചിരുന്നു എന്നും സ്ഥലം എംഎല്‍എയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അറസ്റ്റു ചെയ്തതെന്നും ആരോപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.