മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

Breaking News Health

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

നമ്മുടെ വാസസ്ഥലമായ ഭൂമിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും പുതിയ ഒരു വാര്‍ത്തയാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. ഇരുപത് വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു.

വന്‍ തോതിലുള്ള ഭൂഗര്‍ഭ ജല പമ്പിംഗ് ആണ് ഈ ചെരിവിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേണലിലാണ് ഈ വിവരം.

2023-ല്‍ പുറത്തുവിട്ട പഠനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് വീണ്ടും പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍. പോപ്പുലര്‍ മെക്കാനിക്സിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഈ പ്രക്രീയ ഏകദേശം .

24 ഇഞ്ച് സമുദ്ര നിരപ്പ് ഉയരുന്നതിനും കാരണമായിട്ടുണ്ട്. ഭൂമിയുടെ ഭ്രമണ ധ്രുവങ്ങള്‍ മാറുന്നുവെന്ന് ഗവേഷകര്‍ക്ക് വളരെ നേരത്തെ തന്നെ അറിയാമായിരുന്നു. ഭൂമിയുടെ ഭ്രമണ ധ്രുവം യഥാര്‍ത്ഥത്തില്‍ വളരെയധികം മാറുകയാണ്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ ആണ് ഇതിനു വഴിവെച്ചത്. ഭൂഗര്‍ഭ ജലത്തിന്റെ പുനര്‍വിതരണമാണ് ഭ്രമണ ധ്രുവത്തിന്റെ ഒഴുക്കില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് പഠനം കാണിക്കുന്നു.

സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിക്സ് പഠനത്തിന്റെ മുഖ്യ രചയിതാവായ കിവീണ്‍ സിയോ അഭിപ്രായപ്പെടുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് വെള്ളം ഒഴുകി പോവുന്നതിനെയാണ് ഭൂഗര്‍ഭ ജലത്തിന്റെ പുനര്‍വിതരണം എന്നു പറയുന്നത്.

ഇത്തരത്തില്‍ വലിയ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.