ഉത്തരകൊറിയ: കിമ്മിന്റെ പിന്‍ഗാമിയായി 13 കാരി മകളെ വാഴിച്ചേക്കുമെന്ന് അഭ്യൂഹം
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ അയി ഭരണത്തില്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതു വര്‍ഷത്തില്‍ കുടുംബ ശവകുടീരം സന്ദര്‍ശിക്കാനെത്തിയതോടെയാണ് അഭ്യൂഹമുണ്ടായത്.
വരാനിരിക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കിം ജോങ് ഉന്‍ 13 കാരിയായ തന്റെ മകളെ ഫസ്റ്റ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ഭരണത്തില്‍ തന്റെ പിറകില്‍ രണ്ടാമത്തെ വ്യക്തിയാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
കിമ്മിന്റെ പിതാവ് കിം ജോങ് ഇയും പിതാമഹന്‍ കിം ഉല്‍ സുങും അന്ത്യ വിശ്രമം കൊള്ളുന്ന കുമുസിന്‍ പാലസില്‍ പുതുവര്‍ഷത്തില്‍ നടന്ന ചടങ്ങില്‍ കിം ജു അയി പിതാവിനോടും മാതാവ് റി കസുള്‍ ജുവിനോടുമൊപ്പം പങ്കെടുക്കുകയും മുന്‍ നിരയില്‍ത്തന്നെ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.
ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഉത്തരകൊറിയയാണ്. ഇത് വര്‍ഷങ്ങളായി തുടരുന്നു.

