ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല
കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് എംജി സര്‍വ്വകലാശാല. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ ഡോ, കെ.പി. പുഷ്പലത, ഗവേഷണ വിദ്യാര്‍ത്ഥിനി ഡോ. വിനിതാ വിജയന് എന്നിവര്‍ക്ക് എ ഡ്രൌസിനസ് ഡിറ്റക്ഷന്‍ എന്ന പേരിലുള്ള കണ്ടുപിടിത്തത്തിനു കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണ്ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവറുടെ ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക് ലേണിംഗ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യം.
മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂഷ്മ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്തു ഡ്രൈവര്‍മാരിലെ ഉറക്ക ക്ഷീണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തന്നെ കണ്ടെത്താന്‍ ഈ സംവിധാനത്തിനു കഴിയും.
മനുഷ്യനും വാഹനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്ന അനാ പാറ്റിഡ് മോഡ്യൂള്‍സ് വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം.
ഇതിലൂടെ ഡ്രൈവര്‍മാരുടെ അവസ്ഥകള്‍ക്കും സാഹചര്യത്തിനും അനുസരിച്ച് ഇടപെടല്‍ തന്ത്രങ്ങള്‍ വ്യക്തിഗതമാക്കാനാകുമെന്നതാണ് പ്രത്യേകത.

