യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

Breaking News India

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

ഉത്തരപ്രദേശിലെ മഹോബ ജില്ലയില്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി. റെയില്‍വേയില്‍ സീനിയര്‍ ക്ളാര്‍ക്കായിരുന്ന ഓംപ്രകാശ് സിങ് റാത്തോഡാണ് (70) ദാരുണമായി മരിച്ചത്.

ഇദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ (27) എല്ലും തോലുമായ നിലയിലും വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍നിന്നും കണ്ടെത്തി.

2016-ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മകള്‍ രശ്മിയോടൊപ്പം താമസിച്ചിരുന്ന ഓംപ്രകാശ് പരിചരണത്തിനായാണ് രാംപ്രകാശിനെയും ഭാര്യ രാം ദേവിയെയും ജോലിക്ക് നിയമിച്ചത്.

എന്നാല്‍ ക്രമേണ വീട് കൈക്കലാക്കിയ ദമ്പതികള്‍ അഞ്ച് വര്‍ഷത്തോളം ഇവരെ വീടിന്റെ താഴത്തെ നിലയില്‍ ബന്ദികളാക്കി പാര്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തുനിന്നുള്ള ബന്ധുക്കളെ കാണാന്‍ അനുവദിക്കാതെ അവര്‍ തടഞ്ഞു. ബന്ധുക്കള്‍ ഇവിടേക്കു വരുമ്പോഴെല്ലാം ഓംപ്രകാശ് ആരെയും കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ജോലിക്കാര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞിരുന്നുവെന്ന് ഓംപ്രകാശിന്റെ സഹോദരന്‍ പറഞ്ഞു. മകളുടെ ശരീരത്തില്‍ മാംസമൊന്നും അവശേഷിച്ചില്ല.

ഒരു അസ്ഥിയായി ജീവനോടെ ഇരിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം പറഞ്ഞു. ഓംപ്രകാശിന്റെ മരണവിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളാണ് ഈ ക്രൂരത പുറംലോകത്തെ അറിയിച്ചത്.

ഭക്ഷണവും വെള്ളവും ലഭിക്കാതെ അസ്ഥികള്‍ മാത്രമായ അവസ്ഥയിലായിരുന്നു ഓംപ്രകാശിന്റെ മൃതദേഹം. മകളെ നഗ്നയായി പൂട്ടിയിട്ട നിലയിലുമായിരുന്നു. വര്‍ഷങ്ങളോളം പട്ടിണിക്കിട്ട് ഇവരെ പീഢിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഒരു കാലത്ത് മാന്യമായ ജീവിതം നയിച്ചിരുന്ന എപ്പോഴും സ്യൂട്ടും കോട്ടും ധരിച്ചിരുന്ന ഓംപ്രകാശിന്റെ അന്ത്യം നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.