ക്രൈസ്തവ പീഢനങ്ങള്‍ക്കിടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നിര്‍ബന്ധിതരായി വിശ്വാസികള്‍
ബെത്ലഹേം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ പീഢനങ്ങള്‍ക്കും അക്രമത്തിനും വിവേചനത്തിനും ഇടയില്‍ രഹസ്യമായി ക്രിസ്തുമസ് ആഘോഷിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന വേളയില്‍ പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ഏകപക്ഷീയമായ അറസ്റ്റുകള്‍, നിര്‍ബന്ധിത നാടുകടത്തില്‍, സാമൂഹിക ബഹിഷ്ക്കരണം എന്നിവ വിശ്വാസികള്‍ക്കു നേരിടേണ്ടി വരുന്നതായി അഭിഭാഷക സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പറഞ്ഞു.
ചില രാജ്യങ്ങളില്‍ സുരക്ഷാ റെയ്ഡുകളോ. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളോ ഭയന്ന് ക്രിസ്തുമസ് ആഘോഷ കൂടിവരവ് നടത്തേണ്ടതായി വന്നു. ബ്രൂണെ, ചൈന, ഇറാന്‍, ഉത്തരകൊറിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് നിശ്ശബ്ദമായി ആചരിക്കേണ്ട സാഹചര്യമുണ്ടായി. അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു.
ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത പള്ളികളില്‍ കര്‍ശനമായി നിയന്ത്രിക്കുന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ട്. ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും മാരകമായ ഭീതിയോടെ കഴിയേണ്ട മേഖലയായി ആഫ്രിക്ക തുടരുന്നു.
ഗവേഷണ ഡാറ്റാ പ്രകാരം ഏറ്റവും അക്രമാസക്തമായ പത്ത് രാജ്യങ്ങളില്‍ എട്ടെണ്ണവും അവിടെയാണ്. ഏഷ്യയിലെ പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ദീര്‍ഘകാല തടവോ നിയമ നടപടികളോ നേരിടേണ്ടതായി ഭയപ്പെടുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

