ഐ.പി.സി. യു.കെ.-അയര്‍ലന്‍ഡ് റീജിയന്‍ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍
ലിവര്‍പൂള്‍ : ഐ.പി.സി. യു.കെ. അയര്‍ലന്‍ഡ് റീജിയന്‍ ഒന്‍പതാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ ലിവര്‍പൂളില്‍ നടക്കും.
പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍ , വര്‍ഗീസ് മത്തായി എന്നിവര്‍ പ്രസംഗിക്കും. ബര്‍മിങ്ഹാം ബഥനി പെന്തക്കോസ്തു ചര്‍ച്ചില്‍ നടന്ന റീജിയന്‍ കൌണ്‍സിലിലായിരുന്നു തീരുമാനം.
പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. പാസ്റ്റര്‍ വില്‍സന്‍ ബേബി കണ്‍വീനറായിരിക്കും.

