മറവി രോഗം ബാധിച്ച വൃദ്ധരെ നോക്കാന്‍ ആള്‍ ക്ഷാമം; റോബോട്ടുകളെ തേടി ജപ്പാന്‍

മറവി രോഗം ബാധിച്ച വൃദ്ധരെ നോക്കാന്‍ ആള്‍ ക്ഷാമം; റോബോട്ടുകളെ തേടി ജപ്പാന്‍

Asia Breaking News

മറവി രോഗം ബാധിച്ച വൃദ്ധരെ നോക്കാന്‍ ആള്‍ ക്ഷാമം; റോബോട്ടുകളെ തേടി ജപ്പാന്‍

ടോക്കിയോ: രാജ്യത്ത് മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇവരെ പരിചരിക്കാനുള്ള ആള്‍ക്ഷാമം കൂടി കണക്കിലെടുത്ത് പരിഹാരവുമായി റോബോട്ടുകളെ നിയോഗിക്കാന്‍ ജപ്പാന്‍ ഭരണകൂടം പദ്ധതിയിടുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വാസെദ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഭാവി പരിചാരകരായി 150 കിലോ ഭാരമുള്ള ഹ്യൂമനോയിഡ് റോബോട്ടായ എഐആര്‍ ഇസി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയെ സോക്സ് ധരിപ്പിക്കാനും തുണി മടക്കിവെയ്ക്കാനും മുതിര്‍ന്നവരുടെ നാപ്കിനുകള്‍ മാറ്റാനുമൊക്കെ ഈ റോബോട്ടുകള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കെയര്‍ ഹോമുകളില്‍ അന്തേവാസികള്‍ക്ക് സംഗീതം പ്ളേ ചെയ്യുന്നതിലോ ലളിതമായ വ്യായാമങ്ങളില്‍ അവരെ സഹായിക്കുന്നതിനോ ഒക്കെ സമാനമായ റോബോട്ടുകള്‍ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ രോഗികളുടെ ചലനം നിരീക്ഷിക്കുന്നതിനായി കട്ടിലുകള്‍ക്കടിയില്‍ ഈ റോബോട്ടിനെ വയ്ക്കുന്നുമുണ്ട്.

പ്രമുഖ ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷാര്‍പ്പ് കോര്‍പ്പറേഷന്‍ ബാഗിലോ പോക്കറ്റിലോ കൊണ്ടുപോകാനാകുന്ന 12 സെന്റീമീറ്റര്‍ ഉയരമുള്ള എഐ അധിഷ്ഠിത റോബോട്ടായ പോകെ റ്റോമോ വികസിപ്പിച്ചു കഴിഞ്ഞു.

ഇത് ആളുകളെ മരുന്ന് കഴിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും കാലാവസ്ഥാ മുന്നറിയിപ്പ നല്‍കുകയും ചെയ്യുന്നു. ഒറ്റയ്ക്കു താമസിക്കുന്നവരോട് സംഭാഷണത്തിലേര്‍പ്പെടുവാനും ഈ റോബോട്ടിനു കഴിയും.

കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,000 ത്തോളം വൃദ്ധ ജനങ്ങളാണ് മറവി രോഗത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയത്. ഇതില്‍ 500-ഓളം പേരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.

2012 മുതല്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് അധികാരികള്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.